31.5 C
Pathanāmthitta
Saturday, June 3, 2023 5:32 pm
smet-banner-new

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

ടെന്‍ഡര്‍
അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് ജൂലൈ മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ആശുപത്രി ഉപകരണങ്ങള്‍, ചികിത്സാ സാമഗ്രികള്‍, പരിശോധനകള്‍, പ്രിന്റിംഗ് ജോലികള്‍ എന്നിവ ചെയ്തു തരുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.
ലാബ് റീഏജന്റ് (അഞ്ച് ലക്ഷം), സര്‍ജിക്കല്‍ ഉപകരണങ്ങള്‍(അഞ്ച് ലക്ഷം), ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് പരിശോധനകള്‍, സ്‌കാനുകള്‍ (അഞ്ച് ലക്ഷം), പ്രിന്റിംഗ് (അഞ്ച് ലക്ഷം), മെഡിക്കല്‍ ഗ്യാസ് (അഞ്ച് ലക്ഷം), ബയോ മെഡിക്കല്‍ വേസ്റ്റ് കളക്ഷന്‍ കവറുകള്‍ (രണ്ട് ലക്ഷം), ക്ലീനിംഗ് സാധനങ്ങള്‍ (രണ്ട് ലക്ഷം), സി.റ്റി സ്‌കാന്‍ ടെലി റേഡിയോളജി(അഞ്ച് ലക്ഷം), കമ്പ്യൂട്ടര്‍ എ.എം.സി (രണ്ട് ലക്ഷം), മെഡിസിന്‍, സി.റ്റി, എക്സറേ കവറുകള്‍ (നാല് ലക്ഷം), ലിക്യുഡ് മെഡിക്കല്‍ ഓക്സിജന്‍(അഞ്ച് ലക്ഷം), ഓര്‍ത്തോ ഇംപ്ലാന്റുകള്‍ (അഞ്ച് ലക്ഷം), സി.റ്റി, എക്സറേ ഫിലിം (അഞ്ച് ലക്ഷം). ടെന്‍ഡര്‍ ഫോം ജൂണ്‍ 14 ന് വൈകുന്നേരം രണ്ടുവരെ സ്വീകരിക്കും. ഫോണ്‍: 04734 223236.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ച് മാറ്റുകയോ / കോതി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. ഈ മരങ്ങള്‍ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്‍മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമപ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

KUTTA-UPLO
bis-new-up
self
rajan-new

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മേയ് 26 ന്
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എന്‍സിഎ-എസ് സിസി) (കാറ്റഗറി നം.124/2020) തസ്തികയുടെ 20/04/2023 തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മേയ് 26 ന് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം സെന്റര്‍ -ഒന്ന് എന്ന ഗ്രൗണ്ടില്‍ നടക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് എസ്എംഎസ് , പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്.
ഫോണ്‍:0468 2222665.

dif
bis-apri
Pulimoottil-april-up
Alankar
previous arrow
next arrow

നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 10 ന്
കെല്‍സയുടെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ 10 ന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി,അടൂര്‍ കോടതി സമുച്ചയത്തിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും മറ്റ് ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയ്ക്കില്ലാത്ത വ്യക്തികളുടെ പരാതികളും നിലവില്‍ കോടതിയില്‍ പരിഗണനയിലുളള സിവില്‍ കേസുകളും ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകളും മോട്ടോര്‍ വാഹന അപകട കേസുകളും അദാലത്തില്‍ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2220141.

ബി-ടെക് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ 2023-24 അധ്യയന വര്‍ഷം ബി-ടെക് കോഴ്സുകളില്‍ എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdonline.org/ihrdnri എന്ന വെബ്‌സൈറ്റ് വഴി പ്രോസ്പെക്ടസ് പ്രകാരമുളള അപേക്ഷ ജൂണ്‍ 15 ന് വൈകിട്ട് അഞ്ചു വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 1000 രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ അടൂര്‍ എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ 19 ന് വൈകുന്നേരം അഞ്ചിന് മുമ്പായി കോളജില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 231995, 8547005100, 9446527757,9447484345.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ് മാന്‍ (കാറ്റഗറി നം. 105/2020) തസ്തികയുടെ 306/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 09.05.2023 തീയതിയില്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

‘അരങ്ങ് 2023 ഒരുമയുടെ പലമ’- കുടുംബശ്രീ കലോത്സവം
കുടുംബശ്രീ രജത ജൂബിലി വാര്‍ഷികത്തിന്റെ ഭാഗമായി ‘അരങ്ങ് 2023 ഒരുമയുടെ പലമ’- കുടുംബശ്രീ കലോത്സവം സംഘടിപ്പിക്കുന്നു. തിരുവല്ല കാവുംഭാഗം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ഹാളില്‍ മേയ് 24 ന് രാവിലെ ഒന്‍പത് മുതല്‍ നടക്കുന്ന താലൂക്ക്തല കലോത്സവത്തിന്റെ ഉദ്ഘാടനം അഡ്വ. മാത്യു റ്റി തോമസ് എംഎല്‍എ നിര്‍വഹിക്കും. തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ് അധ്യക്ഷത വഹിക്കും. അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരം ഒരുക്കുകയാണ് കുടുംബശ്രീ കലോത്സവത്തിന്റെ ലക്ഷ്യം. തിരുവല്ല താലൂക്കില്‍ ഉള്‍പ്പെട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,ബ്ലോക്ക് പഞ്ചായത്ത് / ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമാകും. തിരുവല്ല താലൂക്കില്‍ ഉള്‍പ്പെട്ട 11 സിഡിഎസുകളിലായുള്ള 225 ഓളം അയല്‍ക്കൂട്ട /ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ കവിത പാരായണം, ലളിതഗാനം,പ്രസംഗം, നാടന്‍പാട്ട് ,സംഘഗാനം, മാപ്പിളപ്പാട്ട്,നാടോടിനൃത്തം,സംഘനൃത്തം ,തിരുവാതിര ,മറയൂരാട്ടം തുടങ്ങിയ നിരവധി പരിപാടികളിലൂടെ വേദിയില്‍ അണി നിരക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow