സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829 264177, 8547005049), മല്ലപ്പള്ളി (8547005033), പയ്യപ്പാടി (പുതുപ്പള്ളി 8547005040), പീരുമേട് (04869 299373, 8547005041), അയിരൂര്‍ (04735 296833, 8921379224) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്സുകളിലേക്കു കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വെബ്സൈറ്റ് : www.ihrd.ac.in.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ആഗസ്റ്റ് ഒന്നിന്
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ആഗസ്റ്റ് ഒന്നിന് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ഹാളില്‍ രാവിലെ 10 മുതല്‍ നടത്തും.

അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള തൊടുപുഴ അപ്ലൈഡ് സയന്‍സ് കോളജില്‍ (04862 257447, 257811, 8547005047) പുതുതായി അനുവദിച്ച ബിരുദാനന്തര ബിരുദ കോഴ്സില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വെബ്സൈറ്റ് : www.ihrd.ac.in.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ചെങ്ങന്നൂരില്‍ ഉളള കെല്‍ട്രോണ്‍ നോളജ് സെന്ററിലൂടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫീസ് ഇളവോടുകൂടി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ഹൗസ് ആന്റ് ഇന്‍വെന്റ്‌ററി മാനേജ്മെന്റ് (യോഗ്യത: എസ്എസ്എല്‍സി), തൊഴിലധിഷ്ഠിത കോഴ്സ് ആയ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്(യോഗ്യത:പ്ലസ് ടു) കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെങ്ങന്നൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററുമായോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടുക.

ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ആശുപത്രി ഉപകരണങ്ങളും മറ്റ് ബയോ മെഡിക്കല്‍ ഉപകരണങ്ങളും ആശുപത്രിയില്‍ നിന്നും നീക്കം ചെയ്യുന്നതിന് തത്പരരായ വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഏഴിന് പകല്‍ 2.30 വരെ. ഫോണ്‍ : 9497713258.

വെബിനാര്‍
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) സംരംഭങ്ങള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ 31 ന് പകല്‍ മൂന്നു മുതല്‍ നാലുവരെ ഓണ്‍ലൈനായി സൂം പ്ലാറ്റ് ഫോമിലൂടെ വെബിനാര്‍ നടത്തും. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322

ക്വട്ടേഷന്‍
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി, മാവ് തുടങ്ങിയ വൃക്ഷതടികള്‍ വാങ്ങാന്‍ താത്പര്യമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് പത്തിന് രാവിലെ 11 വരെ. ഫോണ്‍ :9447427702.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...