കെഎസ്ആര്‍ടിസി കണ്ടക്ടര്‍ യുവാവിനെ മര്‍ദ്ദിച്ചു ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കടയില്‍ യാത്രക്കാരനായ യുവാവിനെ മര്‍ദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളറട ഡിപ്പോയിലെ ജീവനക്കാരനായ സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്. ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയുടെ ഒപ്പം സീറ്റിലിരുന്നത് ചോദ്യം ചെയ്ത് കണ്ടക്ടര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവാവ് ആരോപിക്കുന്നത്. ബസ് കാട്ടാക്കട സ്റ്റാന്‍ഡിലേക്ക് എത്തിയപ്പോഴാണ് സംഭവം. ആദ്യം ടിക്കറ്റ് മെഷീന്‍ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും, പിന്നീട് അടിച്ചു തറയിലേക്ക് തള്ളിയിടുകയും ചെയ്തതായാണ് യുവാവ് പരാതിയില്‍ പറയുന്നത്.

കാട്ടാക്കട ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വെങ്ങാന്നൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരേഷ് കുമാറിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യാത്രക്കാരനോട് മോശമായി പെരുമാറിയതിന് ഇതിനുമുന്‍പും കണ്ടക്ടറായ സുരേഷ് കുമാര്‍ വകുപ്പുതല ശിക്ഷാനടപടികള്‍ നേരിട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജലീൽ കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ

0
പാലക്കാട്: കെടി ജലീൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ...

കുട്ടികളെ കെ ടി ജലീൽ അപമാനിച്ചത് തെറ്റെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: കുട്ടികളെ കെ ടി ജലീൽ അപമാനിച്ചത് തെറ്റെന്ന് മന്ത്രി...

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്....

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തരി സംഘടിപ്പിച്ചു

0
പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍...