സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അഭിമുഖം നാലിന്
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കല്‍ ഐടിഐ യില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക് ലിസ്റ്റ്, വെയിറ്റിംഗ് ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു. സെലക്ഷന്‍ ലിസ്റ്റ്, വെയിറ്റിംഗ് ലിസ്റ്റ് എന്നിവയില്‍ ഉള്‍പ്പെട്ടവരുടെ കൂടികാഴ്ച ആഗസ്റ്റ് നാലിന് രാവിലെ 10.30 ന് ഐടിഐ യില്‍ നടക്കും. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷകര്‍ത്താവിനൊപ്പം കൂടികാഴ്ചയ്ക്ക് എത്തണം.

റബര്‍ തോട്ടം മേഖലയിലെ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് പരിശീലനം
റബര്‍ ബോര്‍ഡിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബര്‍ ട്രെയിനിംഗ് റബര്‍ തോട്ടം മേഖലയിലെ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്കായി ട്രൈബല്‍ സബ് പ്ലാന്‍ സ്‌കീമിന് കീഴില്‍ പരിശീലന പരിപാടി നടത്തുന്നു. ശാസ്ത്രീയ ടാപ്പിംഗ്, ലാറ്റക്സ് പ്രോസസിംഗ്, റബര്‍ നഴ്സറി മാനേജ്മെന്റ് ആന്റ് ബഡിംഗ് ടെക്നിക്കുകള്‍, കൂണ്‍ സംസ്‌കരണം, കമ്പ്യൂട്ടര്‍ ഡാറ്റ എന്‍ട്രി, പരിസ്ഥിതി സൗഹൃദ ക്യാരി ബാഗ് നിര്‍മ്മാണം, കുട നിര്‍മ്മാണം, മറ്റ് പ്രസക്തമായ വിഷയങ്ങളില്‍ മൂന്ന് ദിവസത്തെ പരിശീലനമാണ് സംഘടിപ്പിക്കുന്നത്. പരിശീലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രാദേശിക ഭാഷയില്‍ എഴുതുവാനും വായിക്കുവാനും പ്രാപ്തരായിരിക്കണം. കുറഞ്ഞ പ്രായ പരിധി 18 വയസ്. ട്രെയിനികള്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷാഫോറം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍, ബാങ്ക് പാസ് ബുക്ക് (ട്രെയിനിയുടെ പേരില്‍ തന്നെ) ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. പരിശീലനാര്‍ഥികള്‍ക്ക് പ്രതിദിനം 250 രൂപ സ്റ്റൈപ്പന്‍ഡും 450 രൂപയുടെ പരിശീനലക്കിറ്റും ഭക്ഷണവും നല്‍കും. താല്‍പര്യമുളള പട്ടികവര്‍ഗ പരിശീലനാര്‍ഥികള്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ഫോം വാങ്ങി ആഗസ്റ്റ് 10ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും അഡ്മിഷന്‍ തുടരുന്നു. ഫോണ്‍ : 9526229998.

അപേക്ഷ ക്ഷണിച്ചു
2024-25 വര്‍ഷത്തെ ജവഹര്‍ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോdw www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.2024 ജനുവരി 20 ന് നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ നല്‍കുവാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 10 വരെയാണ്. ഫോണ്‍: 04735-265246

ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ല വനിതാ ശിശു വികസന ആഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 16 ഉച്ചയ്ക്ക് 2 വരെ. ടെന്‍ഡര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ല വനിതാ ശിശു വികസന ആഫീസുമയി ബന്ധപ്പെടുക. ഫോണ്‍: 0468-2966649

ജില്ലാ ആസൂത്രണ സമിതി യോഗം നാളെ (3)
ജില്ലാ ആസൂത്രണ സമിതി യോഗം നാളെ (3) ഉച്ചയ്ക്ക് ശേഷം രണ്ടിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...