3000 രൂപയെ ചൊല്ലി തർക്കം : യുവാവിനെ പട്ടാപ്പകൽ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി: തെക്കന്‍ ഡല്‍ഹിയിലെ ടിഗ്രി മേഖലയില്‍ 21 കാരനെ കുത്തിക്കൊന്നു. 3000 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. തിരക്കേറിയ തെരുവില്‍ പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. സംഗം വിഹാര്‍ നിവാസി 21 കാരനായ യൂസഫ് അലിയെയാണ് പട്ടാപ്പകല്‍ കുത്തിക്കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. ഒന്നിലധികം തവണ കുത്തേറ്റ അലിയെ ബത്ര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷയ്ക്കാനായില്ല. അക്രമി അലിയെ കുത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഷാരൂഖ് എന്നൊരാളില്‍ നിന്ന് മകന്‍ 3000 രൂപ കടം വാങ്ങിയിരുന്നതായി അലിയുടെ പിതാവ് സാഹിദ് അലി മൊഴി നല്‍കി. ഈ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ അലിയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പിതാവ് ആരോപിച്ചു. സംഗം വിഹാറിലെ കെ2 ബ്ലോക്കിലെ താമസക്കാരനായ ഷാരൂഖിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി ; പവർകട്ടിൽ വലഞ്ഞ് ജനം

0
തിരുവനന്തപുരം: രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചു. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും...

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...