സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ 21 നും 35 നും മദ്ധ്യേ പ്രായമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗില്‍ പ്രാവീണ്യവുമുള്ളതും ഡിസിഎ/ഡിടിപി (ഗവ.അംഗീകൃത സ്ഥാപനത്തില്‍നിന്നും) ഐടിഐ/ പോളി ടെക്‌നിക് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഐ. ടി അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ ഓണറേറിയം നല്‍കും. നിയമന കാലാവധി2024 മാര്‍ച്ച് 31 വരെ. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 8ന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന വാക് ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍ :04735 227703

ഐ ടി ഐ ഇന്റര്‍വ്യൂ
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കല്‍ ഐ ടി ഐ യില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക് ലിസ്റ്റ്, വെയ്റ്റിംഗ് ലിസ്റ്റ് എന്നിവ പ്രസിദ്ധികരിച്ചു. സെലക്ഷന്‍ ലിസ്റ്റ്, വെയ്റ്റിംഗ് ലിസ്റ്റ് എന്നിവയില്‍ ഉള്‍പെട്ടവരുടെ കൂടിക്കാഴ്ച നാളെ (04) ന് രാവിലെ 10.30 ന് ഐടിഐ യില്‍ വെച്ച് നടത്തും. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം കൂടിക്കാഴ്ചയ്ക്കു എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഓണം ഖാദിമേള
കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലാ തല ഉദ്ഘാടനം നാളെ (ആഗസ്റ്റ് 4) വൈകിട്ട് 4.30 ന് ഇലന്തൂര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ആദ്യവില്‍പ്പന ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവിയും, സമ്മാനകൂപ്പണ്‍ വിതരണ ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യൂവും നിര്‍വഹിക്കും. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍തോമസ്, ഗ്രാമവ്യവസായം കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡയറക്ടര്‍ പി.എന്‍. മേരി വെര്‍ജിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ ഓണക്കാലത്ത് വിവിധ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും ആകര്‍ഷകമായ സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനം ടാറ്റാ ടിയാഗോ ഇലക്ട്രിക് കാര്‍, രണ്ടാം സമ്മാനം ഓല ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണ നാണയം എന്നിവ സമ്മാനമായി നല്‍കും. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍- ബാങ്ക്- സഹകരണ-പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത ക്രഡിറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് രണ്ടു മുതല്‍ 28 വരെയാണ് ഓണം മേള.
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ അധീനതയിലുള്ള ഇലന്തൂര്‍, റാന്നി- ചേത്തോങ്കര, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍, അടൂര്‍ റവന്യൂ ടവര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ എന്ന പേരിലുള്ള വിപണന ശാലകളില്‍ ഖാദി വസ്ത്രങ്ങളുടേയും മറ്റ് ഗ്രാമവ്യവസായ ഉല്‍പന്നങ്ങളുടേയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഫോണ്‍ : 0468 2362070, ഇ-മെയില്‍ : [email protected]

അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലൊജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:0469 2961525,8078140525

സര്‍ട്ടിഫിക്കറ്റ് വിതരണം
ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ ട്രഡീഷണല്‍ ആര്‍ക്കിടെക്ചറില്‍ ഒരുവര്‍ഷ പി.ജി ഡിപ്ലോമ , ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കറസ്പോണ്ടന്‍സില്‍ ഡിപ്ലോമ , ട്രഡീഷണല്‍ ആര്‍ക്കിടെക്ചറില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, മ്യൂറല്‍ പെയിന്റിംഗില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, എന്നീ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഇടശേരിമല എന്‍.എസ്.എസ്‌കരയോഗ മന്ദിരത്തില്‍ നടന്നു. വാസ്തുവിദ്യാഗുരുകുലം ചെയര്‍മാന്‍ പദ്മശ്രീ ഡോ:ജി.ശങ്കര്‍ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു.എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ് പ്രിയദര്‍ശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ.ടി.ടോജി, അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഫാദര്‍ ഡോ:മാത്യൂസ് വാഴക്കുന്നം, വാസ്തു വിദ്യാഗുരുകുലം ബോര്‍ഡ് മെമ്പര്‍മാരായ ജി.വിജയന്‍, കെ.പി.അശോകന്‍, ശ്രീജ വിമല്‍ ,കോഴ്‌സ്‌കോ-ഓര്‍ഡിനേറ്റര്‍, സ്ഥപതി, എ.ബി ശിവന്‍, ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയര്‍ പി.പി.സുരേന്ദ്രന്‍ തുടങ്ങുയവര്‍ പങ്കെടുത്തു.

ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
കേന്ദ്ര സര്‍ക്കാര്‍, ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പുതുതായി രൂപീകരിച്ച ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അപ് ലോഡ് ചെയ്യുന്നതിനും കേരളത്തിലെ എല്ലാ വ്യാപാരികള്‍/മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, ബിഗ് ചെയിന്‍ റീട്ടെയിലര്‍മാര്‍ അല്ലെങ്കില്‍ പ്രോസസര്‍മാര്‍ എന്നിവര്‍ നിലനിര്‍ത്തേണ്ട ഗോതമ്പ് സ്റ്റോക്ക് പരിധി ചുവടെ. വ്യപാരികള്‍/മൊത്തക്കച്ചവടക്കാര്‍ : 3000 മെട്രിക് ടണ്‍ റീട്ടെയിലര്‍ : ഓരോ ഔട്ട്ലെറ്റിനും 10 മെട്രിക് ടണ്‍, അവരുടെ എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടണ്‍. പ്രോസസറുകള്‍ : വാര്‍ഷിക സ്ഥാപിത ശേഷിയുടെ 75ശതമാനം അല്ലെങ്കില്‍ പ്രതിമാസ ഇന്‍സ്റ്റാള്‍ ചെയ്ത് കപ്പാസിറ്റിക്ക് തുല്യമായ അളവ് 2023-24 ലെ ശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഗുണിച്ചാല്‍ ഏതാണോ കുറവ്.ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പോര്‍ട്ടലില്‍ (https://evegoils.nic.in/wsp/login) സ്റ്റോക്കുകളുടെ വിവരങ്ങള്‍ പ്രഖ്യാപിക്കുകയും അവ പതിവായി അപ്ഡേറ്റ് ചെയ്യുകയും 2024 മാര്‍ച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും പോര്‍ട്ടലില്‍ ഗോതമ്പിന്റെ സ്‌റ്റോക്ക് ലെവലിന്റെ പ്രതിവാര സമര്‍പ്പണം ഉറപ്പാക്കണമെന്നും കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് പോക്സോ കേസിൽ നിർണ്ണായക വിധി; പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് കോടതി കടുത്ത ശിക്ഷ...

0
കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക്...

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...