സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കിറ്റ്സില്‍ എം.ബി.എ. അഡ്മിഷന്‍
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സിന് ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും സീറ്റ് ഒഴിവ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ക്യാറ്റ്/കെമാറ്റ് /സിമാറ്റ് യോഗ്യതയും ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കിറ്റ്സിന്റെ തൈയ്ക്കാടുള്ള ഓഫീസില്‍ ആഗസ്റ്റ് ഒന്‍പതിന് നേരിട്ട് ഹാജരാകണം. ഫോണ്‍ ; 9847273135,9446529467,04712 327707.വെബ്സൈറ്റ് : www.kittsedu.org.

ക്വട്ടേഷന്‍ ക്ഷണിച്ചു
പെരുനാട് പഞ്ചായത്തിലെ മഞ്ഞത്തോട്,പ്ലാപ്പള്ളി പട്ടികവര്‍ഗ കോളനികളില്‍ താമസിക്കുന്ന മലപണ്ടാര വിഭാഗത്തില്‍ ഉള്‍പ്പെട്ട 43 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് വനാവകാശ നിയമ പ്രകാരം ഭൂമി നല്‍കുന്നതിന്റെ ഭാഗമായി ഭൂമി അളന്ന്( ഒരു ഏക്കര്‍ വീതം) തിട്ടപ്പെടുത്തുമ്പോള്‍ സര്‍വേകല്ല് സ്ഥാപിക്കുന്നതിന് ആവശ്യമായ സര്‍വേ കല്ല് മഞ്ഞത്തോട് പട്ടിക വര്‍ഗ കോളനിയില്‍ എത്തിച്ച് തരുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 11 പകല്‍ മൂന്നു വരെ. ഫോണ്‍ : 04735 227703.

ടീച്ചര്‍ ട്രെയിനിംഗ്; അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുളള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍ : 9072592412, 9072592416.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പി.ജി.ടി ഹിന്ദി തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 14 ന് പത്തിന് വിദ്യാലയ ഓഫീസില്‍ നടത്തും. യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ഫോട്ടോ കോപ്പികളും ഇന്റര്‍വ്യൂ സമയത്തു ഹാജരാക്കണം.യോഗ്യത – എം എ ബിഎഡ്, ശമ്പളം പ്രതിമാസം- 35750. പ്രായം 50 വയസിനു താഴെ.

മൊബൈല്‍ ടെക്നോളജി കോഴ്സിന് അപേക്ഷിക്കാം
അടൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഹ്രസ്വകാല ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സായ മൊബൈല്‍ ടെക്നോളജി (മൂന്നുമാസം) അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവാസാന തീയതി ആഗസ്റ്റ് 22. ഫോണ്‍ : 6238296527.

ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നിലവില്‍ ഒഴിവുളള ഗണിതശാസ്ത്ര വിഭാഗം ലക്ചറര്‍, ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്),ട്രേഡ്സ്മാന്‍ (ഷീറ്റ്മെറ്റല്‍) എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ഗണിതശാസ്ത്ര വിഭാഗം ലക്ചറര്‍ : ബന്ധപ്പെട്ട വിഷയത്തില്‍ 55ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, നെറ്റ്.ട്രേഡ്സ്മാന്‍ : ബന്ധപ്പെട്ട വിഷയത്തിലുളള ഐ.ടി.ഐ/ടിഎച്ച്എസ് എല്‍സി. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐ.ടി.ഐ/ ടിഎച്ച്എസ്എല്‍സി എന്നിവയുടെ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം.

നാഷണല്‍ ലോക് അദാലത്ത്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് സെപ്റ്റംബര്‍ ഒന്‍പതിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടുക.
ഫോണ്‍ : 0468 2220141

നോമിനേഷന്‍ തീയതി നീട്ടി
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന ദേശീയ ഭിന്നശേഷി അവാര്‍ഡ് 2023 ന് നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുളള തീയതി ആഗസ്റ്റ് 15 വരെ നീട്ടി. താത്പര്യമുളളവര്‍ www.awards.gov.in പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം.

ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടാക്സി പെര്‍മിറ്റുളള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 24 ന് ഉച്ചയ്ക്ക് ഒന്നു വരെ.ഫോണ്‍ : 04734 217010, 9447430095.

സ്വയംപഠന സഹായികള്‍ വില്‍പ്പനയ്ക്ക്
സ്‌കോള്‍ കേരള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കുളള സ്വയംപഠന സഹായികളുടെ വില്‍പ്പന സ്‌കോള്‍ കേരളയുടെ ജില്ലാ കേന്ദ്രങ്ങള്‍ വഴി നടത്തുന്നു. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത ശേഷം പുസ്തകവില ഓഫ് ലൈനായും ഓണ്‍ലൈനായും അടച്ച് ചെലാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ സമര്‍പ്പിച്ച് സ്വയം പഠന സഹായികള്‍ വാങ്ങാം. ഹിസ്റ്ററി,എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകങ്ങളാണ് വില്‍പ്പനയ്ക്കുളളത്. വിദ്യാര്‍ഥികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
ഫോണ്‍ : 0471 2342950.

അപേക്ഷ ക്ഷണിച്ചു
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സ്‌കോള്‍ കേരള നടത്തുന്ന അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2023-25 ബാച്ചില്‍ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റഗുലര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാം വര്‍ഷം ബി ഗ്രൂപ്പില്‍ പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ സെപ്റ്റംബര്‍ ഒന്നുവരെയും 60 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.ഫോണ്‍ : 0471 2342950, 2342271,2342369.

സംരംഭകത്വ വികസന പരിപാടി പരിശീലനം നല്‍കി
കോയിപ്രം ബ്ലോക്ക് സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രമിന്റെ (എസ് വി ഇ പി )ന്റെ ഭാഗമായി എഴുമറ്റൂര്‍ പഞ്ചായത്തില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് സംരംഭകത്വ വികസന പരിപാടിയുടെ പരിശീലനം നല്‍കി. പരിശീലനത്തിന്റെ ഉദ്ഘാടനം എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി എബ്രഹാം നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സന്‍ ഗീതാ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമ കാര്യ കമ്മിറ്റി ചെയര്‍മാന്‍ സാജന്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് മാരായ പ്രീജ വിജയന്‍, ധന്യ പി നായര്‍, സോജു എസ് പിള്ള എന്നിവര്‍ ക്ലാസ് നയിച്ചു. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് അംഗങ്ങളായ അനില്‍കുമാര്‍, ടി. മറിയാമ്മ, അസി. സെക്രട്ടറി മാലിനി ജി പിള്ള, ബിഎന്‍എസ്ഇപി ചെയര്‍പേഴ്‌സണ്‍ ഓമന കുമാരി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
രണ്ടാംലോക മഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തികസഹായം 2023 ആഗസ്റ്റ് മുതല്‍ തുടര്‍ന്ന് ലഭിക്കുന്നതിനു ജീവന സാക്ഷ്യപത്രം ഈ മാസം (ആഗസ്റ്റ്) പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തികസഹായം തുടര്‍ന്ന് ലഭിക്കുന്നതല്ല എന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0468 2961104.

കിറ്റ്സില്‍ എംബിഎ ഒഴിവുളള സീറ്റിലേക്ക് അഡ്മിഷന്‍
ടൂറിസം വകുപ്പ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എംബിഎ(ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സിന് ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും സീറ്റ് ഒഴിവ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദം ഉളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കിറ്റ്സിന്റെ തൈക്കാടുളള ഓഫീസില്‍ ആഗസ്റ്റ് 10 ന് രാവിലെ 10 ന് നേരിട്ട് ഹാജരാകണം. ഫോണ്‍ : 9847273135, 9446529467, 0471 2327707.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...