സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
മലയാലപ്പുഴ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ വേതനത്തിലും പ്രൊജക്ടിന്റെ നടത്തിപ്പിലേക്കായി പ്രതിദിനം 450 രൂപ വേതനത്തിലും യോഗ്യരായ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായപരിധി 50 വയസ്. ഒരു വര്‍ഷത്തെ യോഗസര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ ബിഎന്‍വൈഎസ്, ബിഎഎംഎസ്, എം എസ്‌സി (യോഗ)/പിജി, ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 16ന് രാവിലെ 10ന് മലയാലപ്പുഴ വെട്ടൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം പങ്കെടുക്കാം. ഫോണ്‍ : 8075 991 551.

ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം ഡിസംബര്‍ 20 ന് പൊതു വിജ്ഞാനത്തെ ആധാരമാക്കി ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം നടത്തുന്നു. അംഗീകൃത സ്‌കൂളുകളിലെ ഒന്‍പത്, 10,11,12 ക്ലാസുകളിലെ രണ്ട് കുട്ടികളടങ്ങുന്ന ഒരു ടീമിന് ഈ മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനം 5000 രൂപ. രണ്ടാം സമ്മാനം 3000 രൂപ. മൂന്നാം സമ്മാനം 2000 രൂപ. പങ്കെടുക്കാന്‍ താത്പര്യമുളള വിദ്യാലയങ്ങള്‍ httsp://forms.gle/G5eJKSPBfhhCehr66 എന്ന ലിങ്കില്‍ ഡിസംബര്‍ 15 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9074 861 117

പുനര്‍ ദര്‍ഘാസ്
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ ആറ് മണ്ണ് സംരക്ഷണ പദ്ധതികള്‍ക്ക് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. വെബ് സൈറ്റ് : www.etenders.kerala.gov.in, ഫോണ്‍ : 0468 2224070.

കെഎസ്ബിസിഡിസി വായ്പ നല്‍കും
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, പിന്നാക്ക മത-ന്യൂനപക്ഷ വിഭാഗത്തിലുള്ള 60 വയസില്‍ താഴെ പ്രായമുള്ള സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാരില്‍ നിന്നും വിവിധ വായ്പ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-60, വാര്‍ഷിക വരുമാന പരിധി 15 ലക്ഷം രൂപയില്‍ താഴെ. ഭവനപുനരുദ്ധാരണ വായ്പ അഞ്ച് ലക്ഷം രൂപ വരെ (ഒന്‍പത് ശതമാനം പലിശ), വ്യക്തിഗത വായ്പ അഞ്ച് ലക്ഷം രൂപ വരെ (9.5 ശതമാനം പലിശ) , വാഹന വായ്പ എട്ട് ലക്ഷം രൂപ വരെ (എട്ട് ശതമാനം പലിശ). സാലറി സര്‍ട്ടിഫിക്കറ്റോ, ആറ് സെന്റില്‍ കുറയാത്ത വസ്തുവിന്റെ ആധാരവും രേഖകളുമോ ജാമ്യമായി നല്‍കാം. അപേക്ഷ ഫോറത്തിന് കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍. 0468 2226111, 2272111.

തൊഴില്‍ സഭ
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ സംരംഭ തത്പരര്‍, തൊഴില്‍ അന്വേഷകര്‍ എന്നിവരെ ഒരേ വേദിയില്‍ പങ്കെടുപ്പിക്കുന്നതിന് ഡിസംബര്‍ 12 മുതല്‍ 15 വരെ തൊഴില്‍ സഭകള്‍ ചേരും. ദിവസം, സമയം, സ്ഥലം എന്ന ക്രമത്തില്‍.
12 ന് രാവിലെ 11 ന് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍, ഉച്ചയ്ക്ക് 3.30 ന് സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം.
13 ന് ഉച്ചയ്ക്ക് രണ്ടിന് തുരുത്തിക്കാട് കമ്മ്യൂണിറ്റി ഹാള്‍.
14 ന് ഉച്ചയ്ക്ക് മൂന്നിന് ജിഎല്‍പിഎസ് അമ്പാട്ടുഭാഗം.
15 ന് ഉച്ചയ്ക്ക് മൂന്നിന് സെന്റ് മേരീസ് എല്‍പിഎസ് കടമാന്‍കുളം.

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കോയിപ്രം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ) യോഗ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് മാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റ്, പി.ജി.ഡിപ്ലോമ (യോഗ ), ബി എ എം എസ് , ബി എന്‍ വൈ എസ്, എം എസ്‌സി (യോഗ), എം ഫില്‍ (യോഗ) എന്നീ യോഗ്യതകളില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് ഡിസംബര്‍ 16 ന് ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ കോയിപ്രം ഗവ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 9048397964.

അപേക്ഷാ തീയതി നീട്ടി
ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുളള അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 30 വരെ നീട്ടി.
പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം). ആകെസീറ്റ് – 25. അധ്യയന മാധ്യമം -മലയാളം.പ്രവേശനയോഗ്യത- ബിടെക് -സിവില്‍ എഞ്ചിനിയറിംഗ്,ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ്-200രൂപ.
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ ( ഒരു വര്‍ഷം ), പ്രായപരിധി – 35 വയസ്. യോഗ്യത – എസ്.എസ്.എല്‍.സി. ആകെ സീറ്റ് -40 (50 ശതമാനം വിശ്വകര്‍മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു). അധ്യയന മാധ്യമം – മലയാളം. അപേക്ഷ ഫീസ് – 100രൂപ
ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധി ഇല്ല. യോഗ്യത-എസ്.എസ്.എല്‍.സി. ആകെസീറ്റ് 25. അപേക്ഷ ഫീസ്-200രൂപ.
www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായും അപേക്ഷിക്കാം. വിലാസം : എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട പിന്‍689533. ഫോണ്‍: 0468 2319740, 9847053294, 9947739442.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 19 ന്
കേരളാ വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഡിസംബര്‍ 19 ന് രാവിലെ 10 ന് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ഗതാഗത നിയന്ത്രണം
പരിയാരം വെട്ടിപ്പുറം റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം ഡിസംബര്‍ 10 മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു. പരിയാരത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പൂക്കോട്ടേക്കും അവിടെ നിന്ന് തിരിച്ചും ഇലന്തൂര്‍ വഴി തിരിഞ്ഞ് പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി.എക്സി.എഞ്ചിനീയര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊൽക്കത്ത വിമാനത്താവളത്തിൻ്റെ അറൈവൽ ഗേറ്റിന് സമീപം വൻ സംഘർഷം : ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ബിജെപി-ടിഎംസി...

0
കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിന് പുറത്ത് വൻ സംഘർഷം. ദില്ലിയിൽ ലോക്‌സഭാ സ്പീക്കർ...

പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി

0
ദില്ലി: പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും...

സംസ്ഥാനത്ത് വീണ്ടും പനിമരണം ; മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ; വെള്ളാപ്പള്ളി നടേശന് കുരുക്ക് ; ആദ്യ കുറ്റപത്രത്തിന് അംഗീകാരം...

0
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ...