നാടകീയ നീക്കത്തിനൊടുവിൽ പെറുവിന് ആദ്യ വനിത പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

ലിമ : നാടകീയ നീക്കത്തിലൂടെ ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ദിന ബൂലര്‍ട്ടെ ആദ്യ വനിത പ്രസിഡന്റായി ചുമതലയേറ്റു. പാര്‍ലമെന്റ് പിരിച്ചുവിടുകയാണെന്നും രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയാണെന്നും പ്രഖ്യാപിച്ച പ്രസിഡന്റ് പെഡ്രോ കാസിലോയെ പുറത്താക്കിയതായി പാര്‍ലമെന്റ് അറിയിച്ചു. 130 അംഗങ്ങളുള്ള കോണ്‍ഗ്രസിലെ 101 പേരുടെ പിന്തുണയോടെയാണ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയത്. തുടര്‍ന്ന് കാസിലോയെ പോലീസ് അറസ്റ്റ് ചെയ്തു.

എംബസിയില്‍ അഭയം തേടാനുള്ള അദ്ദേഹത്തിന്റെ ശ്രമം സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫുജിമോറിയെ പാര്‍പ്പിച്ച ലിമയിലെ പോലീസ് ജയിലിലാണ് കാസിലോയും ഉള്ളത്. 60കാരിയായ ദിന ബൂലര്‍ട്ടെ വൈസ് പ്രസിഡന്റായിരുന്നു.2016ന് ശേഷമുള്ള പെറുവിന്റെ ആറാമത്തെ പ്രസിഡന്റാണ് ദിന ബൂലര്‍ട്ടെ. 2026 വരെ അവര്‍ പ്രസിഡന്റായി തുടരും. കാസിലോയുടെ ഭരണകാലത്ത് അദ്ദേഹത്തിനെതിരെ മൂന്ന് അന്വേഷണവും വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. 18 മാസത്തിനിടെ അഞ്ച് തവണയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

0
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് മേൽക്കൂര...

രാഷ്ട്രീയത്തിലും പെർഫോമൻസ് ആകണം മാനദണ്ഡം ; എം എ ബേബിക്ക് പരോക്ഷ പിന്തുണയുമായി ഇ...

0
കണ്ണൂ‍ർ: സ്ഥാനാർത്ഥി നിർണയത്തിൽ സ്വയം ഔചിത്യം പാലിക്കണമെന്ന വിമർശനത്തിൽ സിപിഎം ജനറൽ...

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളി കൈമാറ്റത്തിൽ ​ഗൂഢാലോചന ; തന്ത്രി രാജീവരും പ്രശാന്തും പ്രതികളാവും

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു ഇടതു ഭരണ സമിതികൂടി പ്രതിപട്ടികയിൽ. 2025ൽ നടന്ന...

സതീശൻ മോദിയുടെ പാത പിന്തുടരുന്നുവെന്ന് വി എൻ വാസവൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ മുൻ മന്ത്രി വി...