സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്ഷേമനിധി ബോര്‍ഡ് അംഗത്വം പുന:സ്ഥാപിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള അംശദായം അടയ്ക്കുന്നതില്‍ കുടിശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ 31 വരെ അംശദായവും പിഴ തുകയും അടച്ച് അംഗത്വം പുന:സ്ഥാപിക്കാം. ഇതിനകം 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് ഇതിന് കഴിയില്ല. അംഗങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൂടി ഹാജരാക്കണം. കുടിശികയുളള അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

മത്സ്യകുഞ്ഞുങ്ങള്‍ വിതരണം ചെയ്യും
കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ നിന്ന് അലങ്കാര ഇനം മത്സ്യകുഞ്ഞുങ്ങളെ നാളെ (സെപ്റ്റംബര്‍ 30) രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലു വരെ വിതരണം ചെയ്യും. മത്സ്യ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 9846604473, 0468 2214589.

സ്വാതന്ത്ര്യ സമര സേനാനികളേയും
ഖാദിപ്രചാരകരെയും ആദരിക്കും
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗാന്ധി ജയന്തി ആഘോഷ പരിപാടികള്‍ ഓഫീസ് അങ്കണത്തില്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 10.30 ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.പി. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യ സമര സേനാനികളേയും ഖാദി പ്രചാരകരെയും ഖാദി തൊഴിലാളികളേയും ആദരിക്കും. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഖാദി തൊഴിലാളികളുടെ മക്കളേയും ആദരിക്കും.

ലാറ്ററല്‍ എന്‍ട്രി സെലക്ഷന്‍ ടെസ്റ്റ്
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 വര്‍ഷത്തേക്ക് ഒമ്പത്,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 2024 ഫെബ്രുവരി 10 ന് ലാറ്ററല്‍ എന്‍ട്രി സെലക്ഷന്‍ ടെസ്റ്റ് നടത്തുന്നു. ഓണ്‍ലൈന്‍ അപേഷകള്‍ ഒക്ടോബര്‍ 31 നു മുന്‍പായി വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍. 04735 265246, 9591196535.

സൗജന്യ നൈപുണ്യ വികസന പരിശീലനം
കെല്‍ട്രോണിന്റെയും പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി സ്റ്റൈപ്പന്റോടുകൂടി നടത്തുന്ന സൗജന്യ നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് പങ്കെടുക്കുന്നതിനായി താല്‍പര്യമുള്ള എസ്എസ്എല്‍സി യോ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഒക്ടോബര്‍ ഏഴിന് അകം അപേക്ഷകള്‍ നല്‍കണം. ഫോണ്‍: 04682 222745.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...