സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ സമര്‍പ്പിക്കണം
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്നതും ചാരിറ്റബിള്‍ സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ പാലീയേറ്റീവ് കെയര്‍ യൂണിറ്റികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും ആവശ്യമുള്ള സംഘടനകള്‍ ഒക്ടോബര്‍ 15നു മുന്‍പായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സംഘടനയുടെ രജിസ്ട്രേഷന്റെ കോപ്പിയും സമര്‍പ്പിക്കണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓഫീസിലേക്ക് പ്രിന്റര്‍ കം ഫോട്ടോസ്റ്റാറ്റ് (എ3,എ4,സ്‌കാനര്‍) മെഷീന്‍ വാങ്ങുന്നതിന് ബൈബാക്ക് വ്യവസ്ഥയില്‍ നിരക്കുകള്‍ രേഖപ്പെടുത്തിയ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25 ന് രാവിലെ 11 ന്. ഫോണ്‍ : 0468 2222364.

ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2023-24 വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വിശുദ്ധി സേനാംഗങ്ങള്‍ക്കും ആവശ്യമായ പുല്‍പായ, ഈറകുട്ട, ചൂല്‍, യൂണിഫോം (ടീഷര്‍ട്ട്), ട്രാക്ക് സൂട്ട് , പുതപ്പ് തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 04734 224827.

തൊഴില്‍ പരിശീലനം;അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസനവകുപ്പ്, പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്കായി ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് എട്ട് മാസത്തെ തൊഴില്‍ പരിശീലനം നടത്തുന്നതിന് യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പഠിതാക്കള്‍ക്ക് പരിശീലന കാലത്ത് പ്രതിമാസം സ്‌റ്റൈപന്റായി 1000 രൂപ, താമസം, ഭക്ഷണം, യൂണിഫോം, മറ്റു പഠന സാമഗ്രികള്‍ എന്നിവയും നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര തൊഴില്‍ നൈപുണ്യ മന്ത്രാലയത്തിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. യോഗ്യത : ഐടിഐ /ഡിപ്ലോമ/ ബി ടെക്- ഓട്ടോ മൊബൈല്‍ മെക്കാനിക്കല്‍, ഫിറ്റര്‍, എംഎംവി, മെഷീനിസ്റ്റ്, ഓട്ടോ ഇലക്ട്രിക്കല്‍ എന്നീ ട്രേഡുകള്‍ തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും അപേക്ഷിക്കാം. 18-25 പ്രായപരിധിയിലുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ടി ഡി ഒ / ടി ഇ ഒ റാന്നി ഓഫീസുകളില്‍ നേരിട്ടോ/ തപാല്‍ മുഖേനയോ/ ഇ മെയില്‍ മുഖേനയോ അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 18. ഫോണ്‍ : 04735 227703.
ഇ മെയില്‍- [email protected]

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....