സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ദേശീയ സെമിനാര്‍ നടത്തി
ഇലന്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ക്വാളിറ്റി എന്‍ഹാന്‍സ്മെന്റ് ഇന്‍ അക്കാഡമിക് റിസര്‍ച്ച് എന്ന വിഷയത്തില്‍ നടത്തുന്ന ത്രിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം കോഴഞ്ചേരി സെന്റ് തോമസ് കോളേജ് കോമേഴ്സ് വിഭാഗം മേധാവി ഡോ.ടി ജ്യോതിസ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍ സുധാഭായ് അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജിജു വി ജേക്കബ്, ഡോ. ദീപാ മാത്യു, വിവിധ വകുപ്പധ്യക്ഷന്മാരായ ഡോ.പി ഷൈലജ കുമാരി, കെ. രാജേഷ് കുമാര്‍, എം എസ് മനു എന്നിവര്‍ പങ്കെടുത്തു.

കര്‍ട്ടന്‍ റെയ്‌സര്‍ ചെസ് മത്സരം നടത്തി
നവംബര്‍ 16 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന ചെ അന്തര്‍ദേശീയ ചെസ് ഫെസ്റ്റിവലില്‍ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിക്കാനുള്ള യുവതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ട്ടന്‍ റെയ്‌സര്‍ ചെസ് മത്സരം സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈ സയന്‍സ് കോളേജില്‍ നടന്നു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിന്നും എ ആരുഷ്, ചിദാനന്ദ് എസ് പിള്ള, കെ പി വൈശാഖ് എന്നിവരെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിന്നും ദേവിക സതീഷ്, വൈഗ എ ദിലീഷ്, ദക്ഷ പ്രശാന്ത് എന്നിവരെയും തിരഞ്ഞെടുത്തു. സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്.

പ്രിഡിഡിസി യോഗം നവംബര്‍ 18 ന്
ജില്ലാ വികസന സമിതിയുടെ പ്രിഡിഡിസി യോഗം നവംബര്‍ 18 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും.
——————-
ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) പത്തനംതിട്ട കെഎപി മൂന്ന് (കാറ്റഗറി നം. 537/2022) തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...