സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം
കുളനട ഗ്രാമപഞ്ചായത്തിലെ എംജിഎന്‍ആര്‍ഇജിഎസ് വിഭാഗത്തിലെ അക്രഡിറ്റഡ് എഞ്ചിനീയറിംഗ് തസ്തികയിലെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. യോഗ്യത : സിവില്‍ /അഗ്രികള്‍ചറല്‍ എഞ്ചിനീയറിംഗ് ബിരുദം /ത്രിവത്സര ഡിപ്ലോമ (പ്രവൃത്തിപരിചയം ഉളളവര്‍ക്ക് മുന്‍ഗണന). ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ചുവര്‍ഷം തൊഴിലുറപ്പ് പദ്ധതി /തദ്ദേശ സ്വയംഭരണ /സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ /പൊതുമേഖലാ /സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും കുറഞ്ഞത് 10 വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/ സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ /സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയവും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. ഫോണ്‍ : 04734-260272.

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ഹാന്‍ഡ് എംബ്രോയിഡറി, ട്രെയ്‌സിംഗ്, ഫ്ലാറ്റ്സ്റ്റീച്ചസ്, ലൂപ്പ്സ്റ്റീച്ചസ്, നൊട്ടേഡ്സ്റ്റീച്ചസ്, മെഷീന്‍എംബ്രോയിഡറി, ഫാബ്രിക്പെയിന്റിംഗ്, ഫിംഗര്‍പെയിന്റിംഗ്, നിബ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രൈപെയിന്റിംഗ് പരിശീലനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 44 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍ 0468 2270243, 8330010232.
————
വാര്‍ഷിക പുതുക്കല്‍ നടത്താം
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പെന്‍ഷന്‍ പ്രായം പൂര്‍ത്തീകരിക്കാത്ത എല്ലാ അംഗതൊഴിലാളികളും 2023 വര്‍ഷത്തെ വാര്‍ഷിക പുതുക്കല്‍ 2024 ജനുവരി ഒന്നുമുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ നടത്താം. പൂരിപ്പിച്ച നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം ക്ഷേമ ബോര്‍ഡില്‍ നിന്നും ലഭിച്ചിട്ടുളള ഐഡന്റിറ്റി കാര്‍ഡ്, അംശദായം അടയ്ക്കുന്ന പാസ് ബുക്ക് അല്ലെങ്കില്‍ തന്‍ വര്‍ഷം അംശദായം ഒടുക്കിയ രസീത്് എന്നിവയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷയില്‍ അംഗതൊഴിലാളിയുടെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തി ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ മുഖാന്തിരം ബുക്കുകള്‍ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍ – 0468 2324947.

ടെന്‍ഡര്‍ ക്ഷണിച്ചു
റാന്നി എം സി സി എം താലൂക്ക് ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ മോസ്‌കിറ്റോ നെറ്റ് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 9188522990.
—————
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) ആവശ്യത്തിലേക്കായി 7 സീറ്റിംഗ് സൗകര്യമുളള ടാക്സി വാഹനങ്ങള്‍ (ഡ്രൈവര്‍ സഹിതം) മാസവാടകയ്ക്ക് എടുക്കുന്നതിന് താത്പര്യമുളള കക്ഷികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04734 226063.
————–
സാക്ഷ്യപത്രം ഹാജരാക്കണം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിനു താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനര്‍ വിവാഹിതയല്ല/ വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ 31 നകം പഞ്ചായത്തോഫീസില്‍ ഹാജരാക്കണമെന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ക്രിസ്തുമസ് ന്യൂഇയര്‍ ഓഫര്‍
കോന്നി കയര്‍ഫെഡ് ഷോറൂമില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നു. കയര്‍ഫെഡ് മെത്തകള്‍ക്ക് 30 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടും സ്പ്രിംഗ്മെത്തകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡ് മെത്ത, ബെഡ്ഷീറ്റ്, തലയിണ, സൂരജ്ഗോള്‍ഡിനൊപ്പം ബഡ്ഷീറ്റ്, തലയിണ, ഡോര്‍മാറ്റ്എന്നിവയും 6800 രൂപ വിലയുള്ള ലൈഫ് മെത്തയോടൊപ്പം അതേവിലയ്ക്കുള്ള മറ്റൊരു മെത്ത സൗജന്യവും ലഭിക്കും. 3400 രൂപ മുതല്‍ ഡബ്ബിള്‍കോട്ടുമെത്തയും, കയര്‍മാറ്റുകള്‍, പി.വി.സി. മാറ്റുകള്‍, ഡോര്‍മാറ്റുകള്‍ എന്നിവയ്ക്ക് 10 മുതല്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ടും, സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍എന്നിവര്‍ക്ക് പലിശ രഹിതവായ്പയും, പ്രത്യേകഡിസ്‌കൗണ്ടോടെ ജനുവരി 15 വരെ ലഭിക്കും. ഫോണ്‍: 9447861345.
—————
റദ്ദായ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
01.01.2000 മുതല്‍ 31.10.2023 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതെ റദ്ദായ തൊഴില്‍ രജിസ്ട്രേഷനുകള്‍ സീനിയോരിറ്റി നഷ്ടമാകാതെ 31 ജനുവരി 2024 വരെ പുതുക്കി പുനസ്ഥാപിക്കുന്നതിനു അവസരം ഉണ്ടായിരിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നിയമസഭയിൽ വെച്ച ധവളപത്രം വ്യക്തമാക്കുന്നു

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ നിയമസഭയില്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ ആവശ്യപ്പെടുന്നത്...

ധവളപത്രം ഉമ്മാക്കിയല്ലെന്നും എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: ധവളപത്രം ഉമ്മാക്കിയില്ലെന്നും എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി. ധവളപത്രമെന്ന്...

ജൂൺ 4 ആയ ഇന്ന് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. ജൂൺ 4 ആയ ഇന്ന് സംസ്ഥാനത്ത് കാലവർഷം...