സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഡിസ്എബിലിറ്റി സെന്‍സസ് ; യോഗം 21 ന്
ജില്ലയിലെ ഭിന്നശേഷിക്കാരുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് ഭിന്നശേഷി സംബന്ധമായ തിരിച്ചറിവ് തുടക്കത്തില്‍ തന്നെ ലഭ്യമാക്കുന്നതിനും തുടക്കത്തില്‍തന്നെ തെറാപ്പികള്‍ ഉള്‍പ്പെടെയുളള ഇടപെടലുകള്‍ നടത്തുന്നതിനും ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളുടെ സൗകര്യമൊരുക്കല്‍, ഡിസ്എബിലിറ്റി സെന്‍സസ് അപ്ഡേഷന്‍ തുടങ്ങിയവ ജില്ലയില്‍ പ്രാവര്‍ത്തികമാക്കുന്നതുമായി ബന്ധപ്പെട്ട യോഗം ഡിസംബര്‍ 21 നു ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരും.
——————
പ്രീഡിഡിസി യോഗം 23 ന്
ജില്ലാ വികസനസമിതിയുടെ പ്രീഡിഡിസി യോഗം ഡിസംബര്‍ 23 ന് രാവിലെ 11 നു ഓണ്‍ലൈനായി ചേരും.

മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) മാര്‍ക്കറ്റിംഗ് മേഖലയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി മൂന്ന് ദിവസത്തെ മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍/ എക്സിക്യൂട്ടീവ് എന്നിവര്‍ക്ക് ഡിസംബര്‍ 28 മുതല്‍ 30 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2950 രൂപയും താമസം ഇല്ലാതെ 1200 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ ഡിസംബര്‍ 26 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9567538749.
———————–
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് പത്താംക്ലാസ്യോഗ്യതയുളളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2570471, വെബ്‌സൈറ്റ് : www.srccc.in.

അപേക്ഷ ക്ഷണിച്ചു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസരണം വെടിവെച്ചു കൊല്ലുന്നതിനായി ഗണ്‍ലൈസന്‍സുളള വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കും. ഗണ്‍ലൈസന്‍സിന്റെ കോപ്പി, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്നു ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
————–
സ്വയം തൊഴില്‍ വായ്പ
പത്തംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ( വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറുശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷാ ഫാറം ലഭിക്കും. പുരിപ്പിച്ച അപേക്ഷാ ഫാറം ആവശ്യമായ രേഖകള്‍ സഹിതം പത്തംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ, ജില്ലാ കോര്‍ഡിനേറ്റര്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, കണ്ണങ്കര , പത്തംതിട്ട 689645 എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍ : 8281552350.

അപേക്ഷ ക്ഷണിച്ചു
ട്രാന്‍സ്ജന്‍ഡര്‍ ക്ഷേമവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവര്ത്തനവുമായി ബന്ധപ്പെട്ടു കമ്മ്യൂണിറ്റി പിയര്‍ സപ്പോര്‍ട്ട് കൗണ്‍സിലര്‍മാരായി നിയോഗിക്കപ്പെടുന്നതിനു സേവന സന്നദ്ധരായ ട്രാന്‍സ് ജന്‍ഡര്‍ കമ്മ്യൂണിറ്റി അംഗങ്ങളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.ക്രൈസിസില്‍ അകപ്പെടുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ക്കു സെന്ററിന്റെ സേവനം ലഭ്യമാക്കുന്നതിനും ജില്ലകളില്‍ ആവശ്യമായ കൗണ്‍സിലിംഗ് നല്കുന്നതിനുമായാണു കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നത്. യോഗ്യത : ബിരുദം, കൗണ്‍സിലിംഗില്‍ മുന്‍ പരിചയം. അപേക്ഷ 31നു മുന്‍പായി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0468 2325168

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...

എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

0
പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

വിഡി സതീശനെതിരെ കെഎൻ ബാലഗോപാൽ

0
കൊച്ചി :പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...