പാലക്കാട് : കഞ്ചിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ട് എബിവിപി പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പരീക്ഷയ്ക്ക് കയറുന്നതിന് മുൻപ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. നേരത്തെ തന്നെ ഇരു സംഘടനകളും തമ്മിൽ വിവിധ പ്രശ്‌നങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നു. അധ്യാപകരെത്തി പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് വലിയ സംഘർഷത്തിലേക്ക് നീങ്ങുകയും മൂർച്ചയുള്ള ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ഏറ്റുമുട്ടുകയുമായിരുന്നു. ഇതിൽ ഒരു എസ്എഫ്‌ഐ പ്രവർത്തകന്റെ തലയ്ക്കും മറ്റൊരാളുടെ കൈയ്ക്കും പരിക്കേറ്റു. എബിവിപി പ്രവർത്തകർക്ക് കഴുത്തിലും നെഞ്ചിലും കുത്തേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിനു പിന്നാലെ പോലീസ് സ്ഥലത്തെത്തി. ചികിത്സയ്ക്ക് പിന്നാലെ ഇരു വിഭാഗങ്ങളുടെയും മൊഴിയെടുത്ത ശേഷം നടപടികളുണ്ടാവുമെന്ന് പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























