സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലേലം
അടൂര്‍, ആറന്മുള , തണ്ണിത്തോട് പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ഒന്‍പതു ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 29 വാഹനങ്ങള്‍, www.mstcecommerce.com എന്ന വെബ്സൈറ്റ് മുഖേന ജനുവരി എട്ടിനു രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ – ലേലം നടത്തും. ഫോണ്‍: 0468 2222630
—————
ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30ന്
പത്തനംതിട്ട ജില്ലാ വികസനസമിതി യോഗം ഡിസംബര്‍ 30ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ബോധവല്‍ക്കരണ സെമിനാര്‍
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി , എന്റെ ഗ്രാമം എന്നീ തൊഴില്‍ദായക പദ്ധതികളെപ്പറ്റി പുതിയ തൊഴില്‍ അന്വേഷകര്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ അയിരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിക്രമന്‍നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് അംഗം സാജന്‍ തൊടുക, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ പ്രകാശ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ റ്റി.എസ് പ്രദീപ് കുമാര്‍ പ്രോജക്ട് ഓഫീസര്‍ എം.വി മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
————
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 613/2021) തസ്തികയുടെ ശാരീരിക അളവെടുപ്പിനും കായിക ക്ഷമതാ പരീക്ഷക്കും വേണ്ടി 33/2023/ഡിഓഎച്ച് നമ്പര്‍ ചുരുക്കപ്പട്ടിക 23/12/2023 ല്‍ പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ് ; എച്ച്1 ബി വീസക്കാർക്ക് വീണ്ടും...

0
വാഷിങ്ടൺ : എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന...

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...