സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ഹാന്‍ഡ് എംബ്രോയിഡറി, മെഷീന്‍ എംബ്രോയിഡറി, ഫാബ്രിക ്പെയിന്റിംഗ്, ഫിംഗര്‍ പെയിന്റിംഗ്, നിബ ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രൈ പെയിന്റിംഗ് എന്നിവയില്‍ ജനുവരി 15ന് പരിശീലനം തുടങ്ങും. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം. ഫോണ്‍: 8330010232, 0468 2270243.

അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് കോഴ്സിനു ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുളള കോഴ്സിന് പ്ലസ്ടു യോഗ്യതയുളളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. ജില്ലയിലെ പഠനകേന്ദ്രം : വേദഗ്രാം ഹോസ്പിറ്റല്‍,ആറ്റരികം , ഓമല്ലൂര്‍ പി.ഒ, പത്തനംതിട്ട , പിന്‍- 689647.ഫോണ്‍: 9656008311 വെബ്‌സൈറ്റ് : www.srccc.in

ജിഐഎസ് മാപ്പിംഗ് വിവരശേഖരണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജിഐഎസ് മാപ്പിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വെ ജനുവരി ഒമ്പതിന് ആരംഭിക്കും.ഗ്രാമപഞ്ചായത്ത് നിയോഗിച്ചിരിക്കുന്ന ഏജന്‍സിയുടെ ജീവനക്കാര്‍ വീടുകളിലും സ്ഥാപനങ്ങളിലും വിവരശേഖരണത്തിനായി എത്തുമ്പോള്‍ റേഷന്‍കാര്‍ഡ്, അടിസ്ഥാനനികുതി രസീത്, കെട്ടിട നികുതി രസീത്, കെഎസ്ഇബി ബില്‍, ആധാര്‍ എന്നിവ പരിശോധനയ്ക്കായി ലഭ്യമാക്കി സര്‍വേയുമായി സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഭിന്നശേഷി ഗ്രാമസഭ
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഭിന്നശേഷി ഗ്രാമസഭ ജനുവരി 11 ന് രാവിലെ 10.30 ന് മൈലപ്ര ജീനിയസ് സ്റ്റഡി സെന്ററില്‍ നടക്കും. ഫോണ്‍: 0468 2222340, 9496042677

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...