അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31. വെബ്‌സൈറ്റ് : www.srccc.in ജില്ലയിലെ പഠന കേന്ദ്രം : ഗ്യാലക്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ,അടൂര്‍, ചായലോഡ് പി.ഒ, പത്തനംതിട്ട ഫോണ്‍: 7012449076, 9961323322.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്‍സ് കോഴ്സിനു പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കില്‍ ഓണ്‍ലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. ജില്ലയിലെ പഠനകേന്ദ്രം : വേദഗ്രാം ഹോസ്പിറ്റല്‍, ആറ്റരികം, ഓമല്ലൂര്‍ പി.ഒ, പത്തനംതിട്ട , പിന്‍ 689647. ഫോണ്‍: 9656008311.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് കോഴ്സിന് ഓണ്‍ലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. വെബ്‌സൈറ്റ് : www.srccc.in. ജില്ലയിലെ പഠനകേന്ദ്രം : മാര്‍ത്തോമ സുവിശേഷ സേവിക സംഘം, മഞ്ചാടി പി.ഒ, തിരുവല്ല, പത്തനംതിട്ട 689 015,ഫോണ്‍: 9207267625, 9447705300
പത്തനംതിട്ടയില്‍ എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ ജനുവരി 19 ന്
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജനുവരി 19 ന് രാവിലെ 10 ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടത്തും. പ്ലസ് ടു പാസായ 35 വയസില്‍ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം , പാരാമെഡിക്കല്‍ , മറ്റ് പ്രോഫഷണല്‍ യോഗ്യതയുള്ള പത്തനംതിട്ട ജില്ലയിലേയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഒറ്റത്തവണയായി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാനത്താകെയുമുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെയും സ്വകാര്യസ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍/ജോബ്ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം. സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനവും ലഭിക്കും. യോഗ്യരായവര്‍ ബയോഡേറ്റ ,ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് , സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, 250രൂപ എന്നിവയുമായി ജനുവരി 19 ന് രാവിലെ 10 ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തിച്ചേരണം. ഫോണ്‍ : 0477-2230626, 8304057735.
മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ ‘മാര്‍ക്കറ്റ് മിസ്റ്ററി’ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ജനുവരി 23 മുതല്‍ 25 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്‌സ്ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ് റ്റി ഉള്‍പ്പടെ മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് 2950 രൂപ. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപ. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപ താമസം ഉള്‍പ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റില്‍ ജനുവരി 18 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 0484 2532890, 2550322.
പിഎസ്സി അഭിമുഖം 23,24 തീയതികളില്‍
പത്തനംതിട്ട ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിലെ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് /ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍. 162/2022) തസ്തികയുടെ 12/04/2023ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 23, 24 തീയതികളില്‍ രാവിലെ 9.30 / ഉച്ചയ്ക്ക് 12 ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഇതു സംബന്ധിച്ച് എസ്എംഎസ് , പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് യഥാസമയം ഹാജരാകണം. ഫോണ്‍ . 0468 2222665.
വികസന സെമിനാര്‍ നാളെ (17)
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2024 – 25 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ നാളെ (17) രാവിലെ 11ന് ഇരവിപേരൂര്‍ വൈഎംസിഎ ഹാളില്‍ നടക്കും. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. വി. ആര്‍ സുധീഷ് വെമ്പാല ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍പിള്ള അധ്യക്ഷത വഹിക്കും. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ആര്‍. ജയശ്രീ കരട് പദ്ധതി രേഖ അവതരിപ്പിക്കും.
വികസന സെമിനാര്‍ നാളെ (17)
കോയിപ്രം ഗ്രാമപഞ്ചായത്ത് 2024 – 25 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ നാളെ 11 മണിക്ക് കോയിപ്രം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുജാത അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ലിജോയ് കുന്നപ്പുഴ കരട് പദ്ധതി രേഖ അവതരിപ്പിക്കും.
ശുചിത്വമിഷന്‍ സമിതി യോഗം നാളെ
ജല്‍ ജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതല ശുചിത്വമിഷന്‍ സമിതി യോഗം നാളെ (17) വൈകിട്ട് നാലിന് കളക്ടറേറ്റില്‍ ചേരും.
തെളിവെടുപ്പ് യോഗം
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം പരിഷ്‌ക്കരണം സംബന്ധിച്ച തെളിവെടുപ്പ് യോഗം ഫെബ്രുവരി 27ന് രാവിലെ 11ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടക്കുമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
ബോധവല്‍ക്കരണ പരിപാടി നാളെ (17)
ജില്ലാ പഞ്ചായത്തും സാമൂഹിക നീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ബോധവല്‍ക്കരണ പരിപാടിയും ന്യൂ ഇയര്‍ ആഘോഷവും നാളെ (17) ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ ഷിബു വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ചെയര്‍പേഴ്‌സനുമായ സാറാ തോമസ് വിഷയാവതരണം നടത്തും. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റൈറ്റ് റവ. തോമസ് മാര്‍ തീതോസ് എപ്പിസ്‌കോപ്പ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രി ഡി.ഡി.സി.യോഗം 20ന്
ജില്ലാ വികസന സമിതിയുടെ ജനുവരി മാസത്തെ പ്രി ഡി.ഡി.സി. യോഗം 20ന് ഓണ്‍ലൈനായി ചേരും.