പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര വികസന കാഴ്ചപ്പാടിലൂന്നി സംസ്ഥാനം ഏറെ മുന്നേറിയെന്നു അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി പി വിദ്യാധര പണിക്കര്‍ പദ്ധതി അവതരിപ്പിച്ചു. 2,42,79,000 രൂപയുടെ വികസന പദ്ധതികള്‍ക്ക് സെമിനാര്‍ രൂപം നല്‍കി. സമഗ്ര നെല്‍കൃഷി വികസനം, കാര്‍ഷിക ഉത്പന്ന സംഭരണശാല, ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി, ഹാപ്പിനസ് പാര്‍ക്ക്, സ്‌കൂളുകള്‍ക്ക് പ്രഭാത ഭക്ഷണം, വൃദ്ധജനങ്ങള്‍ക്ക് പകല്‍വീട്, എന്നീ പദ്ധതികളും സെമിനാര്‍ അംഗീകരിച്ചു.
ഉല്പാദന മേഖലയിലെ പദ്ധതികള്‍ക്ക് 30 ശതമാനം തുകയും സേവനമേഖലയിലെ പദ്ധതികള്‍ക്ക് 40 ശതമാനം തുകയും പശ്ചാത്തല മേഖലയിലെ പദ്ധതികള്‍ക്ക് 30 ശതമാനം തുകയും വകയിരുത്തി പ്രോജക്ടുകള്‍ക്ക് സെമിനാറില്‍ അംഗീകാരം നല്‍കി. വൈസ് പ്രസിഡന്റ് റാഹേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.എം.മധു, സന്തോഷ് കുമാര്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പ്രിയ ജ്യോതികുമാര്‍, എന്‍.കെ.ശ്രീകുമാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.കെ.സുരേഷ്, ബി പ്രസാദ് കുമാര്‍, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, അംബിക ദേവരാജന്‍, ശരത് കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍ സി.എസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാജിപ്രസാദ്എന്നിവര്‍ പങ്കെടുത്തു.