സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നാഷണല്‍ ട്രസ്റ്റ് ഹിയറിങ്: 14 പേര്‍ക്ക് രക്ഷിതാക്കളെ അനുവദിച്ചു
ഭിന്നശേഷിക്കാരായ പൗരന്‍മാര്‍ക്ക് നിയമപരമായ രക്ഷാകര്‍ത്തൃത്വം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ് ഹിയറിങില്‍ 14 പേര്‍ക്ക് രക്ഷിതാക്കളെ അനുവദിച്ചു. ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലോക്കല്‍ ലെവല്‍ കമ്മിറ്റിയിലാണ് അപേക്ഷകര്‍ക്ക് നിയമപരമായി രക്ഷിതാക്കളെ അനുവദിച്ചത്. വസ്തു, പെന്‍ഷന്‍, വഴി സംബന്ധമായ രണ്ടു വീതം അപേക്ഷകളും വസ്തു സംബന്ധമായി നിയമ ഉപദേശം തേടിയ ഒരു അപേക്ഷയും തീര്‍പ്പാക്കി. വസ്തു സംബന്ധമായുള്ള രണ്ടു അപേക്ഷകള്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് നിയമ ഉപദേശത്തിനു കൈമാറി. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നീ വിഭാഗക്കാരെയാണ് നാഷണല്‍ ട്രസ്റ്റിന്റെ കമ്മിറ്റി പരിഗണിക്കുന്നത്. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ കീഴില്‍ ജില്ലയിലെ ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗങ്ങള്‍ അപേക്ഷകരുടെ കുടുംബങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിശദമായി പഠിച്ച ശേഷമാണ് അവരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പു വരുത്തുന്ന തരത്തില്‍ അപേക്ഷകളില്‍ തീരുമാനം എടുക്കുന്നത്. കണ്‍വീനര്‍ കെ.പി രമേശ്, ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജ് സി എസ് രാജശ്രീ, അംഗങ്ങളായ കെ.എം. കുര്യന്‍, അഡീഷണല്‍ ജില്ലാ പോലീസ് ചീഫ് ആര്‍. പ്രദീപ് കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ബി. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയ സമ്മതിദായക ദിനാഘോഷം നാളെ (25)
ദേശീയ സമ്മതിദായക ദിനാഘോഷം 2024 ന്റെ ജില്ലാതല ഉദ്ഘാടനം നാളെ (25) 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബു നിര്‍വഹിക്കും. ചടങ്ങില്‍ നോവലിസ്റ്റും കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ജില്ലാ സ്വീപ്പ് ഐക്കണുമായ ബെന്യാമിന്‍ സമ്മതിദായക പ്രതിജ്ഞ ചൊല്ലികൊടുക്കും. എഡിഎം ബി. രാധകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നാഷണല്‍ വോട്ടേഴ്സ് ഡേ അറിവരങ്ങ് 2024 എന്ന പേരില്‍ ക്വിസ് മത്സരം നാളെ (25) തിരുവല്ല സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍സില്‍ നടത്തും.

അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസനവകുപ്പിനു കീഴില്‍ വടശ്ശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എച്ച്.എസ്.എ നാച്ചുറല്‍ സയന്‍സ് താല്‍ക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി- എന്‍ എസ്, ബി.എഡ്, കെ -ടെറ്റ് യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 29 രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 04735 251153

ടെന്‍ഡര്‍
മല്ലപ്പള്ളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ഏഴു പഞ്ചായത്തുകളിലെ അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലര്‍മാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച് ഉച്ചയ്ക്ക് ഒരുമണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് മല്ലപ്പള്ളി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 0468 2681233.

ടെണ്ടര്‍ ക്ഷണിച്ചു.
പറക്കോട് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയപരിധിയിലെ നാലു പഞ്ചായത്തുകളിലെ 111 അങ്കണവാടികള്‍ക്ക് 2023 -2024 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ലഭിക്കുന്ന അവസാന തീയതി ഫെബ്രുവരി ഏഴിന് ഉച്ചക്ക് പന്ത്രണ്ടു വരെ. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ടു വരെ. വിശദ വിവരങ്ങള്‍ക്ക് പറക്കോട് ശിശുവികസനപദ്ധതി ഓഫിസുമായി ബന്ധപ്പെടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...