സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെണ്ടർ ക്ഷണിക്കുന്നു
സമഗ്രശിക്ഷാ കേരളം റാന്നി ബി.ആർ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററിലേക്ക് ഉപകരണങ്ങൾ, പഠന സാമഗ്രികൾ, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിക്കുന്നു. സമഗ്ര ശിക്ഷാ കേരളം റാന്നി ബ്ലോക്ക് പ്രോജക്ട് കോ -ഓർഡിനേറ്ററുടെ കാര്യാലയത്തിൽ ഫീസ്, ഇ. എം. ഡി എന്നിവ നൽകി ടെണ്ടർ സമർപ്പിക്കേണ്ടതാണ്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 14 രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് ബി. ആർ. സി റാന്നി -04735 229383

പോലീസ് കോണ്‍സ്റ്റബിള്‍; പുനരളവെടുപ്പ് ഫെബ്രുവരി 29 ന്
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബറ്റാലിയന്‍)(കാറ്റഗറി നമ്പര്‍. 537/2022) തസ്തികയ്ക്കായി ഫെബ്രുവരി 6,7,8,9,12,13,14,15,16 എന്നീ തീയതികളില്‍ കെഎപി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്-അടൂര്‍- വടക്കടത്തുകാവ്, ഇഎംഎസ് സ്റ്റേഡിയം, കൊടുമണ്‍, പത്തനംതിട്ട എന്നിവിടങ്ങളിലും 6,7,8,9 എന്നീ തീയതികളില്‍ എസ്.എന്‍ കോളേജ് ഗ്രൗണ്ട് കൊല്ലം, എം.എം. എന്‍.എസ്.എസ് കോളേജ് ഗ്രൗണ്ട് കൊട്ടിയം, കൊല്ലം എന്നിവിടങ്ങളിലും നടത്തിയ ശാരീരിക അളവെടുപ്പ്/ കായികക്ഷമതാപരീക്ഷയില്‍ പങ്കെടുത്ത്, കായികക്ഷമതാ പരീക്ഷ പാസായവരില്‍ പുനരളവെടുപ്പിന് അപ്പീല്‍ നല്‍കിയിട്ടുളള ഉദ്യോഗാര്‍ഥികളുടെ പുനരളവെടുപ്പ് ഫെബ്രുവരി 29 ന് കേരള പി.എസ്.സി ആസ്ഥാന ഓഫീസ്, പട്ടം, തിരുവനന്തപുരത്ത് നടത്തുന്നു.ഫോണ്‍ . 0468 2222665.

ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട മുനിസിപ്പാലിറ്റിയും ജനറല്‍ ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഹോം കെയറിന്റെ ഭാഗമായി പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ പ്രതിമാസം 16 ദിവസം ഭവന സന്ദര്‍ശനം നടത്തുന്നതിനായി പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്, ആശ വര്‍ക്കര്‍ , മറ്റ് ജീവനക്കാര്‍ എന്നിവരെ കൊണ്ടുപോകുന്നതിലേക്കായി ടാക്സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍ ; 9497713258.

മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ വളര്‍ത്തു മത്സ്യകുഞ്ഞുങ്ങളേയും അലങ്കാര ഇനം മത്സ്യകുഞ്ഞുങ്ങളേയും രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 8075301290, 0468 2214589.

അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ് സര്‍വേയിംഗ് ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്‌സ് ഫീസ് 10,000 രൂപ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐ യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9446079191, 0479 2452210/2953150

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...

സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി പഠിപ്പിച്ചു തുടങ്ങുന്നതിനെതിരെ സുപ്രീം...

0
ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി...

സംസ്ഥാന വഖഫ് ബോർഡിൻ്റെ ഭരണം സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി

0
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...