സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പരിശീലനം സംഘടിപ്പിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോസ്റ്റല്‍ വോട്ടുകള്‍, മാതൃകാ പെരുമാറ്റച്ചട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിശീലനപരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. പോസ്റ്റല്‍ വോട്ടുകളെ കുറിച്ചുള്ള ക്ലാസ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരും സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്‌നര്‍മാരുമായ രജീഷ് കുമാര്‍, രാകേഷ് കുമാര്‍ എന്നിവര്‍ നയിച്ചു. ഭിന്നശേഷി വോട്ടര്‍മാരുടെ വോട്ടുകള്‍, സര്‍വീസ് വോട്ടുകള്‍, അവശ്യസേവനങ്ങള്‍, തുടങ്ങിയവയെപ്പറ്റി ക്ലാസില്‍ വിശദമാക്കി. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സ്റ്റേറ് ലെവന്‍ മാസ്റ്റര്‍ ട്രെയിനറും ട്രെയിനിംഗ് നോഡല്‍ ഓഫീസറുമായ എം എസ് വിജുകുമാര്‍ ക്ലാസ് നയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 40 സ്‌ക്വാഡുകള്‍ക്കുള്ള പരിശീലനമാണ് നല്‍കിയത്. ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷിഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കൃഷിവകുപ്പിന്റെ വിവിധ ഫാമുകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട തെങ്ങിന്‍ തൈകള്‍, വിത്ത്, തേങ്ങ, വളങ്ങള്‍, മറ്റുനടീല്‍ വസ്തുക്കള്‍ എന്നിവ പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ മൂന്നിന് പകല്‍ 12 വരെ.

അടിയന്തര യോഗം 18 ന്
2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികളുടെ റേറ്റ് നിശ്ചയിക്കുന്നതിലേക്കായി രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ 18 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ലോക്സഭാ തെരഞ്ഞെടുപ്പ് : സംശയകരമായ പണമിടപാടുകള്‍ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളില്‍ അസ്വാഭാവികമായും സംശയിക്കത്തക്കരീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം /പിന്‍വലിക്കല്‍, ഒരു അക്കൗണ്ടില്‍ നിന്ന് ആര്‍ടിജിഎസ് വഴി അസ്വാഭാവികമായി ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറല്‍, സ്ഥാനാര്‍ഥിയുടെയോ അവരുടെ പങ്കാളിയുടെയോ ആശ്രിതരുടെയോ അക്കൗണ്ടില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍/ പിന്‍വലിക്കല്‍, രാഷ്ട്രീയപാര്‍ട്ടിയുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍ /പിന്‍വലിക്കല്‍, തെരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് സംശയകരമായ പണമിടപാടുകള്‍ എന്നിവയാണ് ദിവസേനയുളള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കേണ്ടതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിക്കുവേണ്ടി ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയുടെ (കാറ്റഗറി നം. 086/2021) ചുരുക്കപട്ടികയുടെ പിറ്റിഎ 6(3) 582836/2022 നം. തിരുത്തല്‍ വിജ്ഞാപനം /കൂട്ടിചേര്‍ക്കല്‍ വിജ്ഞാപനം 29.02.2024 ല്‍ പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ ; 0468 2222665.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലയില്‍ നിലവിലുള്ള എം.ഐ.എസ്. കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 20 ന് രാവിലെ 10.30-ന് തിരുവല്ലയിലുള്ള സമഗ്രശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായം – പരമാവധി 40 വയസ്. യോഗ്യത – ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി/ഇ.സി.ഇ.) എം.സി.എ/എം.എസ്.സി (സി.എസ്, ഐ.ടി) എം.ബി.എ അഭികാമ്യം, ബി.സി.എ /ബി.എസ്.സി (സി.എസ്/ഐ.ടി). താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ : 0469 2600167

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...