എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ നാടൻ ശീതള പാനീയമേള ശ്രദ്ദേയമായി

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: കൊതിയൂറും പാനീയങ്ങൾ നിറഞ്ഞ് എണ്ണൂറാംവയലിലെ നാടൻ ശീതള പാനീയമേള. കൊടിയ വേനലിൽ ദാഹമകറ്റാനും ശരീരത്തിലെ ജലാംശം നിലനിർത്താനും വിപണിയിൽ ലഭിക്കുന്ന ശീതള പാനീയങ്ങൾ ഉപയോഗിക്കുന്നതിനു പകരം പോഷക ഗുണമുള്ള നാടൻ പാനീയങ്ങൾ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നതിനും കുട്ടികളെ പരിശീലിപ്പിക്കുന്നതിനുമാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ നാടൻ ശീതള പാനീയമേള സംഘടിപ്പിച്ചത്. നൂറിലേറെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ തനി നാടൻ ശീതള പാനീയങ്ങളാണ് മേളയിലൊരുക്കുകയും നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തത്.

പേരക്ക പാനീയം, മാമ്പഴപാനീയം, പറങ്കി മാങ്ങ പാനീയം, ലൗലോലിക്ക സംഭാരം, ഫാഷൻ ഫ്രൂട്ട് പാനീയം, ഉണക്ക നെല്ലിക്ക സംഭാരം, പിണ്ടി മോര്, നെല്ലിക്ക പാനീയം, ചാമ്പക്ക പാനീയം കൈതച്ചക്ക പാനീയം, ചതുരപ്പുളി പാനീയം, ഇഞ്ചി നീര് പാനീയം, നന്നാരി പാനീയം, കപ്പ പാനീയം, കഞ്ഞി വെള്ള സംഭാരം, നാരങ്ങാ വെള്ളം, പപ്പായ പാനീയം, വത്തക്ക പാനീയം, പച്ചമാങ്ങ പാനീയം, ഓറഞ്ച് പാനീയം, തക്കാളി പാനീയം, ഇളനീർ പാനീയം, അവിൽ മിൽക്ക്, മോര് സംഭാരം, സപ്പോട്ട പാനീയം തുടങ്ങി നാടൻ വിഭവങ്ങളുപയോഗിച്ച് നിർമ്മിച്ച പാനീയങ്ങൾ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പുതുമയാർന്ന കാഴ്ചയും അനുഭവവുമായി. കൂടുതലും പ്രദേശത്തു തന്നെ ലഭിക്കുന്ന പഴങ്ങളും മറ്റും ഉപയോഗിച്ചാണ് പാനീയങ്ങൾ തയ്യാറാക്കിയത്. പഞ്ചസാര ഒഴിവാക്കി തേൻ, ശർക്കര എന്നിവയാണ് പാനീയ നിർമ്മാണത്തിനുപയോഗിച്ചത്.

കുട്ടികൾ തത്സമയം പാനീയങ്ങൾ നിർമ്മിക്കുകയും അവ ഉണ്ടാക്കുന്ന വിധം എഴുതി തയ്യാറാക്കി പ്രദർശിപ്പിക്കുകയും ചെയ്തു. നാടൻ ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് ബി. ആർ. സി. ട്രെയിനർ ബി. രാജശ്രീ, സുഭാഷ് പതാലിൽ, പി. ആർ. രമ്യമോൾ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് ശീതള പാനീയ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. നാടൻ ശീതള പാനീയമേള സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി. ടി. എ. പ്രസിഡന്റ്‌ ഷൈനു ചാക്കോ, മദർ പി. ടി. എ. പ്രസിഡന്റ്‌ ഷൈനി ജോർജ്, എം.ജെ ബിബിൻ, അലീന ജോൺ, സെലിൻ പി രാജൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....