‘വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും’ : എതിർപ്പുമായി മുസ്ലിം ലീ​ഗ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീ​ഗ്. ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് സംസ്ഥാനത്തു വോട്ടെടുപ്പ്. ഇസ്ലാം മത വിശ്വാസികൾക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതാണ് തീരുമാനമെന്നു ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ഇസ്ലാം മത വിശ്വാസികൾ വെള്ളിയാഴ്ച പള്ളികളിൽ ജുമ നിസ്കാരത്തിനു ഒത്തുചേരുന്ന ദിവസമാണ്. വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോ​ഗിക്കപ്പെട്ട ഉ​ദ്യോ​ഗസ്ഥർക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് ഇത് പ്രയാസകരമായി മാറുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലും തമിഴ്നാട്ടിലും (19 വെള്ളിയാഴ്ച) ഈ ദിവസം തന്നെ വോട്ടെടുപ്പിനു തിരഞ്ഞെടുത്തത് അസൗകര്യമാകും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു പിഎംഎ സലാം അറിയിച്ചു. കമ്മീഷൻ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഴ് ഘട്ടമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

0
കണ്ണൂര്‍: കണ്ണൂർ പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. വെള്ളങ്ങാട് സ്വദേശിനി...

പന്തളം മങ്ങാരം ഗവ.യു.പി സ്കൂളിൽ വായന മാസാചരണം നടന്നു

0
പന്തളം: മങ്ങാരം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച വായന മാസാചരണവും വിദ്യാരംഗം കലാ...

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...