സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റീ ക്വട്ടേഷന്‍
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആവശ്യത്തിന് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള വാഹനത്തിന് മോട്ടര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം- മഹീന്ദ്ര ജീപ്പ്/ബൊലേറോ/സൈലൊ, 7/6 സീറ്റ്, എ.സി, 2015 ന് മുകളിലുളള മോഡലും ആയിരിക്കണം. അവസാന തീയതി നാളെ (നവംബര്‍ 27). ഫോണ്‍ : 04734 224827.
——-
എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് പരിശീലനം
കളമശേരിയിലെ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) മൂന്നുദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നുമുതല്‍ അഞ്ചുവരെയാണ് പരിശീലനം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30. https://kied.info/training-calender/ ഫോണ്‍ – 0484 2532890, 2550322, 9188922785.

സ്വാഗതസംഘം രൂപീകരണയോഗം നാളെ (27)
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം നടത്തിപ്പിനുളള സ്വാഗതസംഘം രൂപീകരണയോഗം നാളെ (നവംബര്‍ 27) ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
——-
എംഎസ്എംഇ വര്‍ക്ക്‌ഷോപ്പ്
കളമശേരിയിലുള്ള കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) ഏകദിന വര്‍ക്ക്‌ഷോപ്പ് നവംബര്‍ 30ന് സംഘടിപ്പിക്കുന്നു. ഫോണ്‍ – 0484 2532890, 2550322, 9188922800.
https://keralotsavam.com

മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ ഗിഫ്റ്റ് തിലാപ്പിയ മത്സ്യകുഞ്ഞുങ്ങള്‍ നവംബര്‍ 28ന് രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 9526378475, 7511152933, 0468 2214589.
——–
ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ 2025 ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്ക് കാന്റീന്‍ നടത്തുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികള്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 18. ഫോണ്‍ : 04735 266671.

തീയതി നീട്ടി
കെല്‍ട്രോണ്‍ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജി കോഴ്‌സിന് ഡിസംബര്‍ ഏഴുവരെ അപേക്ഷിക്കാം. പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് തുടങ്ങിയവയില്‍ അധിഷ്ഠിതമായ ജേണലിസം പരിശീലനം, ആങ്കറിങ്ങ്, വാര്‍ത്താ അവതരണം, വാര്‍ത്താ റിപ്പോര്‍ട്ടിങ്, എഡിറ്റോറിയല്‍ പ്രാക്ടീസ്, പി. ആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം.വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവക്കുള്ള അവസരം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിഇല്ല. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍.ഫോണ്‍: 9544958182, കോഴിക്കോട്: 0495 2301772, തിരുവനന്തപുരം: 0471 2325154.
——-
ടെന്‍ഡര്‍
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 10 ന് അകം ആറന്മുള മിനി സിവില്‍ സ്‌റ്റേഷന്‍ മൂന്നാംനിലയിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468-2319998, 8281954196.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

36100 രൂപ നല്‍കി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ : അജ്മല്‍ ബിസ്മിയും കാരിയര്‍...

0
പത്തനംതിട്ട : പുതിയതായി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ സംഭവിച്ചിട്ടും മാറ്റി നല്‍കാതിരുന്ന...

ജനശതാബ്ദി എക്സ്പ്രസിൽ അപ്രതീക്ഷിത അതിഥി; മുംബൈയിൽ ട്രെയിനിൽ നിന്ന് പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി

0
മുംബൈ: ജനശദാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ക്യാബിനില്‍ നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി....

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി പോലീസ്

0
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി...

​പ്രസവിച്ചയുടൻ പിഞ്ചുകുഞ്ഞിനെ എറിഞ്ഞുകൊന്നു; ഹൈദരാബാദിൽ പത്തൊൻപതുകാരി അറസ്റ്റിൽ

0
ഹൈദരാബാദ്: ഹൈദരാബാദില്‍ 19കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍...