സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ക്ക് 100 ശതമാനം പ്ലേസ്‌മെന്റ് ഉണ്ട്. ഫോണ്‍ : 9495999688 / 7736925907.
——–
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും രണ്ടുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസുമാണ് യോഗ്യത. കോഴ്സ് ദൈര്‍ഘ്യം ആറു മാസം. ഫോണ്‍ : 9495999688 / 7736925907. വെബ്‌സൈറ്റ് : www.asapkerala.gov.in .

പിഎസ്‌സി അഭിമുഖം
ജില്ലയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍. 302/23) തസ്തിക 03/09/2024-ലെ ചുരുക്കപ്പട്ടികയിലുളള 62 ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ രാവിലെ 9.30 മുതല്‍ 12 വരെ ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) സഹിതം അഭിമുഖത്തിന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ :. 0468 2222665.
——–
പിഎസ്‌സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്വറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍. 384/20) (മലയാളം മീഡിയം) തസ്തിക ചുരുക്കപ്പട്ടികയിലുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ നാലിന് രാവിലെ 9.30 ന് കൊല്ലം പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. എസ് എംഎസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) സഹിതം അഭിമുഖത്തിന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ :. 0468 2222665.

ഫാര്‍മസിസ്റ്റ് ഒഴിവ്
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-രണ്ട് തസ്തികയില്‍ പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്ത രണ്ട് താല്‍ക്കാലിക ഒഴിവുകള്‍ക്കായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ 10 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. അടിസ്ഥാന ശമ്പളം 22000-48000. ഫാര്‍മസി കോഴ്‌സില്‍ ഡിപ്ലോമയും കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഫോണ്‍: 04682222745.
——-
ടെന്‍ഡര്‍
ഔട്ടര്‍ പമ്പയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിസംബര്‍ അഞ്ചു മുതല്‍ ശബരിമല തീര്‍ഥാടനം അവസാനിക്കുന്നതുവരെ ഡീസല്‍ വാഹനം വാടകയ്ക്ക് നല്‍കാന്‍ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ജില്ലാ സപ്ലൈ ഓഫീസ് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ രണ്ട്. ഫോണ്‍ : 0468 2222612.

അപേക്ഷ ക്ഷണിച്ചു
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ബേസിക് പ്രോഗ്രാം ഇന്‍ ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓണ്‍ലൈന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നേഴ്‌സിംഗ്, പാരാ മെഡിക്കല്‍ മേഖലകളിലുളള ബിരുദം/ഡിപ്ലോമയാണ് യോഗ്യത. അവസാന തീയതി -ഡിസംബര്‍ 31. ഫോണ്‍: 0471 2325101, 8281114464.
——-
അപേക്ഷ ക്ഷണിച്ചു
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യമാണ് യോഗ്യത. അവസാന തീയതി -ഡിസംബര്‍ 31. ഫോണ്‍: 0471 2325101,8281114464.
——-
അക്ഷയ സംരംഭക അഭിമുഖം
അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കാന്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള അഭിമുഖം ഇന്ന് (നവംബര്‍ 28) രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടക്കും. തെക്കേമല, ചേര്‍തോട്, പാലച്ചുവട്, കരിയിലമുക്ക്, മഞ്ഞാടി എന്നീ പ്രദേശങ്ങളിലേക്കാണ് അഭിമുഖം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...