പത്തനംതിട്ട : ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് കുടുംബശ്രീ ‘ദേശി ധമാക്ക’ യ്ക്ക് കുളനടയില്‍ തുടക്കം. വെജിറ്റേറിയന്‍ ഭക്ഷ്യമേളയുടെയും ഉല്‍പ്പന്ന വിപണനമേളയുടെയും ഉദ്ഘാടനം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് എതിര്‍വശമുളള പ്രീമിയം കഫെയില്‍ ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു.
വിവിധ കരകൗശല വസ്തുക്കള്‍,ചിപ്‌സ് സെന്ററുകള്‍, നെറ്റിപ്പട്ടം യൂണിറ്റുകള്‍, ശുദ്ധമായ മസാലപൊടികള്‍, ജ്യൂസ് സെന്ററുകള്‍, കഫെ യൂണിറ്റുകള്‍ , അച്ചാര്‍ യൂണിറ്റുകള്‍ എന്നിവയുടെ പങ്കാളിത്തമുണ്ട്. ഡിസംബര്‍ ആറുവരെയാണ് മേള. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ്. ആദില , ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ആര്‍. അജിത്കുമാര്‍, ഹോര്‍ട്ടികോര്‍പ്പ് റീജണല്‍ മാനേജര്‍ കെഎസ് പ്രദീപ്, വനിത ശിശുവികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, കുളനട സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അയിനി സന്തോഷ്, മാര്‍ക്കറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജര്‍ അനു ഗോപി എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























