ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി
സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ ഭൂമിയുടെ വില നിശ്ചിത പരിധിയില്‍കുറച്ച് രജിസ്റ്റര്‍ ചെയ്തിട്ടുളളവയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ക്ക് ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി. 2025 മാര്‍ച്ച് 31 വരെയാണ് കാലാവധി. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഓരോ കേസുകള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പരമാവധി 60 ശതമാനവും രജിസ്ട്രേഷന്‍ ഫീസില്‍ പരമാവധി 75 ശതമാനവും ഇളവുകള്‍ അനുവദിക്കുമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍ : 04682223105, 8281394865.
——–
നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്
ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി പാസായവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9496244701,8005768454.
ബോര്‍ഡുകള്‍, പരസ്യങ്ങള്‍,കൊടികള്‍ നീക്കം ചെയ്യണം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, പരസ്യങ്ങള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളവര്‍ ഡിസംബര്‍ 10ന് മുമ്പ് സ്വന്തംനിലയ്ക്ക് നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ്. നീക്കം ചെയ്തില്ലെങ്കില്‍ പിഴ ചുമത്തുകയും നീക്കം ചെയ്യാന്‍ ചെലവാകുന്ന തുക ഉടമസ്ഥനില്‍ നിന്നും ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.
——-
ടെന്‍ഡര്‍
കീഴ്വായ്പൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇലക്ട്രിക് സ്‌കൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 12. ഫോണ്‍ : 9496113684, 8921990561. ഇ-മെയില്‍ : [email protected]
റീ ക്വട്ടേഷന്‍
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആവശ്യത്തിന് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള വാഹനത്തിന് മോട്ടര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം- മഹീന്ദ്ര ജീപ്പ്/ബൊലേറോ/സൈലൊ, തതുല്യ ഇതര വാഹനങ്ങള്‍, 7/6 സീറ്റ്, എ.സി, 2015 ന് മുകളിലുളള മോഡലും ആയിരിക്കണം. അവസാന തീയതി ഡിസംബര്‍ ഒമ്പത്. ഫോണ്‍ : 04734 224827.
——–
വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്വകാര്യ/സ്വാശ്രയ/സ്വയംഭരണ സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌കേളര്‍ഷിപ്പിന് അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്നുള്ള സാക്ഷ്യപത്രം സ്‌കൂള്‍ / കോളേജ് പ്രിന്‍സിപ്പലിന്‍ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ജനുവരി 31. ഫോണ്‍ : 0468 2325168. ഇ-മെയില്‍ : dsjopta @gmalt .com
ടെന്‍ഡര്‍
വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള റാന്നി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2025 ജനുവരി ഒന്നുമുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവിലേയ്ക്ക് നാല് ചക്രവാഹനം (കാര്‍/ജീപ്പ്,എ.സി) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 21. ഫോണ്‍ : 04735 221568,ഇ-മെയില്‍ : [email protected]
——–
ടെന്‍ഡര്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി 2025 ജനുവരി 15. ഫോണ്‍ : 04734 231776.































