മോക്ഡ്രില്‍ ഏപ്രില്‍ 23ന്
റീബില്‍ഡ് കേരള-പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി അടൂര്‍ മുനിസിപ്പാലിറ്റിയില്‍ ഏപ്രില്‍ 23ന് മോക്ഡ്രില്‍ സംഘടിപ്പിക്കും. പറക്കോട് ലൈബ്രറി ഹാളില്‍ ചേര്‍ന്ന പഞ്ചായത്തുകളുടെ ക്ലസ്റ്റര്‍ കോര്‍ഡിനേഷന്‍ യോഗത്തിലാണ് തീരുമാനം. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് നടത്തുക. ടേബിള്‍ ടോപ്പ് 22 ന് സംഘടിപ്പിക്കും. വെള്ളപ്പൊക്കസാധ്യതയുളള പഞ്ചായത്തുകളും പോലീസ്, അഗ്നിസുരക്ഷാസേന, ആരോഗ്യം, വൈദ്യുതി, ജലഅതോറിറ്റി വകുപ്പുകളും സഹകരിക്കും.
——-
ദേശീയ ഉപഭോക്തൃ അവകാശദിനം മാര്‍ച്ച് 15ന്
സംസ്ഥാന പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപഭോക്തൃ അവകാശദിനം-2025 ജില്ലാ പഞ്ചായത്ത് ഹാളില്‍ മാര്‍ച്ച് 15ന് രാവിലെ 10.30 ന്. ഉപഭോക്തൃ സംരക്ഷണ നിയമത്തെക്കുറിച്ച് വിദഗ്ധര്‍ പ്രഭാഷണവും നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വനിതാദിനാഘോഷം
കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം മാര്‍ച്ച് 15ന് ഉച്ചയ്ക്ക് മൂന്നിന്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. മോഹന്‍ദാസ് അധ്യക്ഷനാകുന്ന യോഗം പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
——-
ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 0469 2683084, ഇ-മെയില്‍ : [email protected]
ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീ-ഏജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 0469 2683084. ഇ-മെയില്‍ : [email protected]
——-
ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 0469 2683084. ഇ-മെയില്‍ : [email protected]
ക്വട്ടേഷന്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി ഭക്ഷണം നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 21. ഫോണ്‍ : 0469 2683084. ഇ-മെയില്‍ : [email protected]
——-
അറിയിപ്പ്
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)-ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നം. 737/2024) തസ്തികയ്ക്ക് റിക്രൂട്ട്മെന്റിനായി യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലയെന്ന് ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
പോലീസ് എക്സെറ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങുന്നു
കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്, ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ തുടങ്ങുന്നു. മാര്‍ച്ച് 15 ന് സംസ്ഥാനത്തൊട്ടാകെയുള്ള ഡി.വൈ.എസ്.പി ഓഫീസുകളിലാണ് സ്ഥാപിക്കുന്നത്. പരാതികളുമായെത്തുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രശ്നങ്ങളുള്ളവര്‍ക്ക് ഇതര വകുപ്പുകളുമായിചേര്‍ന്ന് തുടര്‍ ചികിത്സകളടക്കം പിന്തുണയേകുന്ന മറ്റ് പദ്ധതികളും നടപ്പാക്കും. കമ്യൂണിറ്റി കൗണ്‍സിലര്‍മാരാണ് കേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുക. അഞ്ച് കേന്ദ്രങ്ങളിലും ഓരോ കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാക്കും. ആഴ്ചയില്‍ രണ്ട് ദിവസം രാവിലെ മുതല്‍ വൈകിട്ട് വരെയാണ് പ്രവര്‍ത്തന സമയം.