സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

എയര്‍ഫോഴ്‌സില്‍ റിക്രൂട്ട്‌മെന്റ് റാലി
എയര്‍ ഫോഴ്‌സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരിയില്‍ നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ്സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ചെന്നൈ താംബരത്തെ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.airmenselection.cdac.in. ഫോണ്‍: 0484 2 427 010, 9188 431 093

ചെറുകിടതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ധനസഹായം
ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍) നടപ്പാക്കുന്ന ഡിഎംഇ പദ്ധതിയില്‍ ചെറുകിടതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി അനുബന്ധ മത്സ്യത്തൊഴിലാളി വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 20നും 40നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്ജെന്‍ഡര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് 50 വയസുവരെയാകാം.
സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല.
പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക്ലോണും അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷംരൂപ നിരക്കില്‍ അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ചു ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. ഡ്രൈ ഫിഷ്യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ്‌കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ് വെന്‍ഡിംഗ് കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍-ഡിടി.പി സെന്റര്‍, ഗാര്‍ഡന്‍ സെറ്റിംഗ് ആന്‍ഡ് നഴ്സറി, ലാബ് ആന്‍ഡ് മെഡിക്കല്‍ ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാം. മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 25നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2967720, 7994132417.

കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി നാലിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക്തല ഉദ്യോഗസ്ഥര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.

കോഴഞ്ചേരി താലൂക്ക് വികസനസമിതി ഫെബ്രുവരി നാലിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം ഫെബ്രുവരി നാലിന് രാവിലെ 11.00ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും എല്ലാ വകുപ്പുകളിലെയും താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോഴഞ്ചേരി തഹസീല്‍ദാര്‍ അറിയിച്ചു.

കൂണ്‍ കൃഷി വ്യാപനത്തിന് ധനസഹായത്തോടെ വിപുല പദ്ധതി
കൂണ്‍ കൃഷി വ്യാപനത്തിന് രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്നുളള ധനസഹായത്തോടെ വിപുലമായ പദ്ധതി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി നടപ്പാക്കുന്നു. സംസ്ഥാന വ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ തുടങ്ങുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.വളരെ ഗുണമേന്മയുളളതും പ്രോട്ടീന്‍ ഏറ്റവും കൂടുതലുളള മാംസ്യേതര ഭക്ഷണ പദാര്‍ഥമായതിനാലും ഔഷധ ഗുണമേറെയുളളതിനാലും കൂണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഭക്ഷണ യോഗ്യമായ ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. പത്തനംതിട്ട ജില്ലയില്‍ ആറു കൂണ്‍ ഗ്രാമങ്ങളാണ് ഒരുങ്ങുന്നത്. 600 ചെറുകിട യൂണിറ്റുകളാണ് ലക്ഷ്യമിടുന്നത്. ഓരോ കൂണ്‍ ഗ്രാമത്തിലും ചെറുകിട യൂണിറ്റുകള്‍, വിത്ത് ഉത്പാദന യൂണിറ്റുകള്‍, സംഭരണ കേന്ദ്രങ്ങള്‍, മൂല്യവര്‍ദ്ധിത ഉത്പന്ന ഉത്പാദന യൂണിറ്റുകള്‍, മാലിന്യ സംസ്‌ക്കരണ സംവിധാനം എന്നിവയുണ്ടാകും. ചെറുകിട കൂണ്‍കൃഷി യൂണിറ്റ് എന്നതില്‍ 80-100 തടങ്ങള്‍വരെ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ 40 ശതമാനം സഹായധനമായി പരമാവധി 11250 രൂപയും വന്‍കിട യൂണിറ്റുകള്‍ക്കും കൂണ്‍വിത്തുല്പാദന യൂണിറ്റുകള്‍ക്കും രണ്ടു ലക്ഷം രൂപ വരെയും സഹായധനം ലഭിക്കും. കംപോസ്റ്റ് യൂണിറ്റുകള്‍ക്ക് പദ്ധതി ചെലവിന്റെ പകുതി സഹായധനം പരമാവധി 50000 വരെ ലഭിക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയാറാക്കുന്നതിനുളള യൂണിറ്റുകള്‍ക്കും സംഭരണ കേന്ദ്രങ്ങള്‍ക്കും പദ്ധതി ചെലവിന്റെ 50 ശതമാനം സഹായധനമായ ഒരു ലക്ഷം രൂപയും രണ്ടു ലക്ഷം രൂപയും യഥാക്രമം ലഭ്യമാകും. ഓരോ കൂണ്‍ ഗ്രാമത്തിനും ഈ പദ്ധതിയില്‍ ആവശ്യമായ സൗജന്യ പരിശീലനം നല്‍കും. സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുളള കര്‍ഷകരും കര്‍ഷക കൂട്ടായ്മകളും അതത് പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സി കെ. കോശി അറിയിച്ചു.

വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ ലഭ്യമാക്കണം
സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി/ ഐഐഎം/ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലോ മെറിറ്റ് /റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ ഒ.ബി.സി./ഇ.ബി.സി. (ഇക്കണോമിക്കലി ബാക്ക്വേഡ് ക്ലാസ്, പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയുടെ 2022-23 വര്‍ഷത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി ഫെബ്രുവരി 15 ന് അകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാന്റ്സ് പോര്‍ട്ടലിലും, www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020-21 വര്‍ഷം വരെ മാനുവലായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി മാനുവലായി തന്നെ റിന്യൂവല്‍ അപേക്ഷകള്‍ ബന്ധപ്പെട്ട മേഖലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484 2 983 130.

ഗതാഗത നിയന്ത്രണം
റാന്നി – കോഴഞ്ചേരി റോഡില്‍ പുതമണ്‍ പാലത്തിന് ബലക്ഷയം സംഭവിച്ചതിനാല്‍ റാന്നിയില്‍ നിന്നും കോഴഞ്ചേരിയിലേക്കുള്ള ബസുകള്‍ കീക്കൊഴൂര്‍ പേരൂച്ചാല്‍ പാലത്തിലൂടെ മറുകരയില്‍ എത്തി ചെറുകോല്‍പ്പുഴ-റാന്നി റോഡിലൂടെയും കുറച്ചു ബസുകള്‍ പുതമണ്‍- വയലത്തല – അന്ത്യാളന്‍കാവ് വഴി തകര്‍ന്ന പാലത്തിന്റെ മറുകരയില്‍ എത്തി സര്‍വീസ് നടത്തണം. പാലത്തിന്റെ പുതുതായി നിര്‍മിച്ച ഇരുഭാഗത്തിലൂടെയും ഇരുചക്ര വാഹനങ്ങള്‍ മാത്രം കടത്തിവിടും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുളത്തുമണ്‍ ജനവാസ മേഖലയില്‍ അവശ നിലയില്‍ കണ്ടെത്തിയ മ്ലാവിനെ വനപാലകര്‍ കാട്ടിലേക്ക് കയറ്റിവിട്ടുവെന്ന് ആരോപണം

0
കോന്നി : കുളത്തുമണ്ണില്‍ ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ മ്ലാവിനെ വനപാലകര്‍ കാട്ടിലേക്ക്...

ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് ഫോണിലൂടെ വധഭീഷണി ; പോലീസ് അന്വേഷണം

0
കൊല്ലം : ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. വ്യാഴാഴ്ച...

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ കെ ബിജു ഐഎഎസിൻ്റെ മാപ്പപേക്ഷ...

0
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ കെ...

മല്ലപ്പള്ളിയില്‍ റോഡ്‌ മുറിച്ച് കടന്ന വൃദ്ധ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു

0
മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍ റോഡ്‌ മുറിച്ച് കടന്ന വൃദ്ധ സ്വകാര്യ ബസ് ഇടിച്ച്...