സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലൈസന്‍സിന് അപേക്ഷിക്കാം
വളളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് /രജിസ്‌ട്രേഷന്‍ അപേക്ഷ ജൂണ്‍ 30ന് മുമ്പ് കെ-സ്മാര്‍ട്ട് മുഖേന സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2350229
—-
ധനസഹായത്തിന് അപേക്ഷിക്കാം
കളിമണ്‍പാത്ര നിര്‍മാണം കുലതൊഴിലായി സ്വീകരിച്ചിട്ടുളള ഒബിസി വിഭാഗത്തില്‍പെട്ടവര്‍ക്കുളള ധനസഹായം, മറ്റ് പിന്നാക്ക വിഭാഗത്തില്‍പെട്ട പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്ന പദ്ധതി എന്നിവയ്ക്ക് ജൂണ്‍ 15 വരെ www.bwin.kerala.gov.in പോര്‍ട്ടലിലൂടെഅപേക്ഷിക്കാം. ഫോണ്‍ : 0474 2914417.

മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ പരിശീലനം
ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ ജൂണില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുംദ /പ്ലസ് ടു /എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
—-
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന് രാവിലെ 11 ന് പത്തനംതിട്ട നഗരസഭ ഹാളില്‍ ചേരും.

ഓമല്ലൂരില്‍ ‘ചക്കഗ്രാമം’ പദ്ധതി
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ‘ചക്കഗ്രാമം’ പദ്ധതിയുടെ ഭാഗമായി പ്ലാവിന്‍ തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അധ്യക്ഷത വഹിച്ചു. ബഡ് ചെയ്ത 164 പ്ലാവിന്‍ തൈകള്‍ വീതം ഓരോ വാര്‍ഡിലും പരിസ്ഥിതി ദിനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വീടുകളില്‍ നടും. രണ്ട് വര്‍ഷം കൊണ്ട് ഫലം ഉണ്ടാകുന്ന വിയറ്റ്നാം ഇനത്തില്‍ പെട്ട പ്ലാവിന്‍ തൈകളാണ് വിതരണം ചെയ്തത്. 700 മാവിന്‍ തൈകളും 1400 സപ്പോര്‍ട്ട തൈകളും ഉള്‍പ്പടെ 4500 ഫലവൃക്ഷ തൈകളാണ് ആകെ നടുന്നത്. പഞ്ചായത്ത് അംഗങ്ങളായ മിനി വര്‍ഗീസ്, അന്നമ്മ, സിഡിഎസ് ചെയര്‍പേഴ്സണ്‍ അമ്പിളി എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...