സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ മൂന്ന് സ്ഥലത്ത് കാമറ
കോന്നി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ കാമറ സ്ഥാപിച്ചു. കുളത്തുമണ്‍, ചെളിക്കുഴി, കല്ലേലി ഭാഗങ്ങളിലാണ് കാമറ സ്ഥാപിച്ചത്. കാമറ നിരീക്ഷണത്തിലൂടെ ആനയുടെ സഞ്ചാരപാത കണ്ടെത്തി തുടര്‍നടപടിയിലേക്ക് കടക്കും. കഴിഞ്ഞ ദിവസം കമ്പകത്തുംപച്ചയില്‍ നിന്ന് ആനക്കൂട്ടത്തെ കിളിയറ ഭാഗത്തേക്ക് തിരിച്ചു വിട്ടിരുന്നു. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത മനസിലാക്കുന്നതിനാണ് കാമറ സ്ഥാപിച്ചത്. കാട്ടാനക്കൂട്ടത്തെ കണ്ടെത്താന്‍ റാപിഡ് റെസ്പോണ്‍സ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന മൂന്ന് സംഘമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. ആനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിക്കും. സംഘത്തിന് വേണ്ട നിര്‍ദേശം നല്‍കുന്നതിന് വനത്തിന് പുറത്ത് ടീമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോന്നി വനം ഡിവിഷനിലെ ജനവാസമേഖലയില്‍ കാട്ടനക്കൂട്ടം ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. വന്യമൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍. കോന്നി- 9188407513, റാന്നി- 9188407515

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം അധ്യക്ഷത വഹിച്ചു. 29 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അംഗീകരിച്ചു. ഇലന്തൂര്‍, പുളിക്കീഴ്, മല്ലപ്പള്ളി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും വടശേരിക്കര, കോട്ടങ്ങള്‍, തോട്ടപ്പുഴശേരി, കടപ്ര, അയിരൂര്‍, മെഴുവേലി, പന്തളം തെക്കേക്കര, പ്രമാടം, കല്ലൂപ്പാറ, ആനിക്കാട്, റാന്നി പഴവങ്ങാടി, കൊറ്റനാട്, അരുവാപ്പുലം, കവിയൂര്‍, ഇലന്തൂര്‍, ചെറുകോല്‍, നിരണം, ഓമല്ലൂര്‍, നെടുമ്പ്രം, ഏറത്ത്, കുറ്റൂര്‍, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയുടെയും വാര്‍ഷിക പദ്ധതിയാണ് അംഗീകരിച്ചത്. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
—–
സൗജന്യ പരിശീലനം
പത്തനംതിട്ട കളക്ടറേറ്റിന് സമീപമുള്ള ജില്ലാ ലീഡ് ബാങ്കിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം.
ഫോണ്‍ 0468 2270243, 04682992293, 8330010232

അഭിമുഖം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കൊളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 11 ന് 10.30. എംബിബിഎസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുള്ളവര്‍ക്കും ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50. ഫോണ്‍: 0468 2344823, 2344803
—-
അധ്യാപക ഒഴിവ്
അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യോളജി ഗസ്റ്റ് അധ്യാപക ഒഴിവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 9895255427

അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കൊളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2570471, 9846033001. വെബ്‌സൈറ്റ്: www.srccc.in
—-
അഭിമുഖം
ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡീ അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലിക മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസ്/ ടിസിഎംസി രജിസ്‌ട്രേഷന്‍ (സൈക്കിയാട്രിക്കില്‍ പിജി അഭികാമ്യം). അഭിമുഖം ജൂണ്‍ 20 രാവിലെ 11ന്. ബയോഡേറ്റയോടൊപ്പം അസല്‍രേഖ സഹിതം അപേക്ഷിക്കണം. ഫോണ്‍: 9188522990

അഭിമുഖം മാറ്റി
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന പന്തളം കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ ഏഴിന് നടത്താനിരുന്ന അഭിമുഖം ബക്രീദ് അവധിയെ തുടര്‍ന്ന് ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് നടത്തുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അഭിമുഖം ജൂണ്‍ 12 ന്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുള്ള ട്രേഡ്സ്മാന്‍ ഹൈഡ്രോളിക്സ്, ടര്‍ണിംഗ് തസ്തികകളിലേക്ക് ജൂണ്‍ 12 ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 ന് കോളജില്‍ ഹാജരാകണം. യോഗ്യത: അതത് വിഷയങ്ങളിലെ എന്‍സിവിടി/ കെജിസിഇ/ ടിഎച്ച്എസ്എല്‍സി. പിഎസ് സി അനുശാസിക്കുന്ന യോഗ്യത ഉണ്ടാകണം. ഫോണ്‍: 04734 231776
—-
ക്വട്ടേഷന്‍
സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് 125 സര്‍വേ കല്ലുകള്‍ എത്തിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 16 രണ്ടിന് വൈകിട്ട് മൂന്നിന് മുമ്പായി റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ക്വട്ടേഷന്‍ ലഭ്യമാക്കണം. ഫോണ്‍ – 04735 227703, ഇ മെയില്‍ – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു ; BEVCOയ്ക്ക് ഉണ്ടാകുക കനത്ത നഷ്ടം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു....

കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകുന്നു ; പ്രതിഷേധവുമായി ബന്ധുക്കൾ

0
കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു. അഞ്ചുമൃതദേഹങ്ങളുമായി ബന്ധുക്കള്‍...

മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു ; രക്താബുര്‍ദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ചു

0
ഭോപ്പാല്‍ : രക്താര്‍ബുദത്തിന് ചികിത്സതേടിയ മൂന്ന് വയസുകാരന് മരുന്നിന് പകരം ഫോര്‍മാലിന്‍...

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം

0
ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി...