വ്യക്തിഗത ആനുകൂല്യ വിതരണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2025-26 വാര്‍ഷിക പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യ വിതരണത്തിനുളള അപേക്ഷാം ഫോം ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നോ അങ്കണവാടികളിൽ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 16 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍ : 0468 2362037.
—–
കൊമേഴ്‌സ്യല്‍ അപ്രന്റിസ് നിയമനം
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തില്‍ കൊമേഴ്‌സ്യല്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി -26 വയസ്. യോഗ്യത- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രതിമാസ സ്റ്റൈഫന്റ് – 9000 രൂപ. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍പരിചയ രേഖ (ഉണ്ടെങ്കില്‍), ഫോട്ടോ സഹിതം പത്തനംതിട്ട ജനറല്‍ ആശുപത്രി എതിര്‍വശമുളള ജില്ലാ കാര്യാലയത്തില്‍ ജൂണ്‍ ഒമ്പതിന് രാവിലെ 11ന് ഹാജരാകണം. മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍ : 0468 2223983.
സഹായഹസ്തം പദ്ധതി
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള 55 വയസിനു താഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് സഹായഹസ്തം പദ്ധതിയില്‍ അപേക്ഷിക്കാം. ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കും. www.schemes.wcd.kerala.gov.in വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ ഒന്ന്. ഫോണ്‍. 0468 2966649.
—–
മംഗല്യപദ്ധതിക്ക് അപേക്ഷിക്കാം
വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിനായി www.schemes.wcd.kerala.gov.in വെബ്‌സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു. ഫോണ്‍. 0468 2966649
വിവരം പുതുക്കണം
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പിന്റെ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് എഐഐഎസ് സോഫ്റ്റ്‌വെയറില്‍ അംഗങ്ങളുടെ പേര് , ജനനതീയതി, മൊബൈല്‍ നമ്പര്‍, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഫോട്ടോ തുടങ്ങിയ വിവരം ജൂലൈ 31 നകം പൂര്‍ത്തിയാക്കണം. യു.ഐ.ഡി കാര്‍ഡിനായി 25 രൂപ അടയ്ക്കണം. ജൂണ്‍ ഒമ്പത് മല്ലപ്പളളി പഞ്ചായത്ത് ഹാള്‍, 12ന് പെരിങ്ങര ദേവമാതാ ഓഡിറ്റോറിയം ( സ്വാമിപാലം ), 17ന് പ്രമാടം പഞ്ചായത്ത് ഹാള്‍, 20ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഹാള്‍, 23 ന് വെച്ചുച്ചിറ പഞ്ചായത്ത് ഹാള്‍, 24ന് ഇലന്തൂര്‍ വൈ.എം.എസ്.എ ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി ഭൂമിയുളളവര്‍ക്കോ കുറഞ്ഞത് 15 വര്‍ഷം ലീസിന് ഭൂമി കൈവശമുളളവര്‍ക്കോ ഭൂമിയുടെ രേഖകളോടെ പത്തനംതിട്ട/ റാന്നി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം. ചന്ദനം, തേക്ക്, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കുമ്പിള്‍, കരിമരുത്, കമ്പകം, വെണ്‍തേക്ക്, ഈട്ടി വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്ന വ്യക്തികള്‍ക്ക് തൈ നട്ട് മൂന്നു മുതല്‍ 15 വര്‍ഷം വരെ ധനസഹായം ലഭിക്കും. അവസാന തീയതി ജൂണ്‍ 22. ഫോണ്‍ : 0468 2243452, 8547603707, 8547603708.
ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 11ന്
ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 11ന് ഉച്ചയ്ക്ക് ശേഷം 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
—–
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ 9ന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ബക്രീദ് പ്രമാണിച്ച് ജൂണ്‍ ഏഴിന് അവധിയാകയാല്‍ ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.































