സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുളള ശബരിമല മാസപൂജയോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുളള ട്രാക്ടറുകളുടെ ആവശ്യത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ജൂണ്‍ 11 ന് രാവിലെ 11 ന് മുമ്പായി ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 224827.
—-
സി-ഡിറ്റില്‍ മാധ്യമ കോഴ്‌സ്
തിരുവനന്തപുരത്ത് സി-ഡിറ്റ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 8547720167.

ഓംബുഡ്സ്മാന്‍ സിറ്റിങ്ങ് നാളെ (ജൂണ്‍ 10)
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ നാളെ (ജൂണ്‍ 10) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. തൊഴിലുറപ്പ്, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതി സ്വീകരിക്കും.
—-
അപേക്ഷാ തീയതി നീട്ടി
കേരളാ ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആന്റ് ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുളള അപേക്ഷാ തീയതി ജൂണ്‍ 13 ലേക്ക് നീട്ടി. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് – യോഗ്യത- ബിരുദം, രണ്ടുവര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവൃത്തി പരിചയം അല്ലെങ്കില്‍ എംബിഎ (മാര്‍ക്കറ്റിംഗ്), പ്രായപരിധി 30. പ്രതിമാസ ശമ്പളം 20000 രൂപ. ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍- യോഗ്യത – പ്ലസ് ടു, പൗള്‍ട്രി മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 30. പ്രതിമാസ ശമ്പളം 16000 രൂപ. അപേക്ഷാ ഫോം www.keralachicken.org.in സൈറ്റില്‍ ലഭിക്കും. ജൂണ്‍ 13 ന് വൈകിട്ട് അഞ്ചിനുളളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ : 0468 2221807.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...