കേരളഗ്രോ ബ്രാൻഡ് ഷോപ്പ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍: കേരള സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ഗ്രോ ബ്രാൻഡ് ഷോപ്പുകൾ സംസ്ഥാനത്ത് ഉടനീളം പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി അടൂർ കേരസമിതി കൃഷിക്കൂട്ടത്തിന് അനുവദിച്ച കേരള ഗ്രോ ബ്രാൻഡ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കർഷകർ, കർഷക ഗ്രൂപ്പുകൾ, കൃഷി കൂട്ടങ്ങൾ കൃഷിഫാമുകൾ, എഫ്.പി.ഒകൾ എന്നിവരുടെ മൂല്യ വർധിത ഉൽപ്പന്നങ്ങളും ചെറു ധാന്യ ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് ഈ ഔട്ട്ലെറ്റിലൂടെ ലഭ്യമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

അടൂർ നഗരസഭ വൈസ് ചെയർ പേഴ്സൺ രാജി ചെറിയാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എംകോസ് പ്രസിഡന്റ് ഡി സജി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബീന ബാബു, ശോഭ തോമസ്, കൗൺസിൽമാരായ അപ്സര സനൽ, കെ മഹേഷ് കുമാർ, സിന്ധു തുളസീധര കുറുപ്പ്, അനിതാ ദേവി, അഡ്വ. എസ് മനോജ്, കെ ആർ ശങ്കരനാരായണൻ, അഡ്വ.ജോസ് കളിക്കൽ, ഇ.കെ സുരേഷ്, സജു മിഖായേൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷെർളി സക്കറിയ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പുഷ്പ എസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോണി വർഗീസ്, കേരസമിതി കൃഷിക്കൂട്ടം സെക്രട്ടറി സുമ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...