സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പിആര്‍ഡി യില്‍ ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. അയോഗ്യതയില്ലെന്നു തെളിയിക്കുന്ന രേഖ പൊലീസ് സ്റ്റേഷനില്‍ നിന്നു ലഭ്യമാക്കി അഭിമുഖസമയത്ത് ഹാജരാക്കണം. ഡിജിറ്റല്‍ എസ്എല്‍ആര്‍/മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാനാകണം. അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. പരിശോധനയ്ക്കും അഭിമുഖത്തിനും പ്രായോഗികപരീക്ഷയ്ക്കും എത്തുന്നവര്‍ കാമറയും അനുബന്ധ ഉപകരണങ്ങളും അസല്‍ രേഖകളും അഭിമുഖസമയത്ത് ഹാജരാക്കണം. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യപരിപാടിക്ക് 700 രൂപയും തുടര്‍ന്ന് എടുക്കുന്ന രണ്ടു പരിപാടികള്‍ക്ക് 500 രൂപ വീതവും പ്രതിഫലം നല്‍കും. ഫോട്ടോ കവറേജിനായി ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 1,700 രൂപയാണ് പ്രതിഫലമായി നല്‍കുക. അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സ്വന്തമായുള്ള കാമറയുടെ വിവരങ്ങളും സഹിതം 2025 ജൂണ്‍ 23 ഉച്ചകഴിഞ്ഞ് മൂന്നിനകം പത്തനംതിട്ട കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ (എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്/ആധാര്‍/തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്/പാന്‍ കാര്‍ഡ്/ഡ്രൈവിങ് ലൈസന്‍സ്/ പാസ്‌പോര്‍ട്ട്) പകര്‍പ്പ്, മുന്‍പ് എടുത്തതോ പ്രസിദ്ധീകരിച്ചതോ ആയ മൂന്ന് ഫോട്ടോകളുടെ പ്രിന്റ് / പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോകോപ്പി എന്നിവ അപേക്ഷയോടൊപ്പം ഉള്‍പെടുത്തണം. എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, താഴത്തെ നില, പത്തനംതിട്ട- 689645. ഫോണ്‍: 0468 2222657.

അഭയകിരണം പദ്ധതി
അമ്പത് വയസിനു മുകളില്‍ പ്രായമുള്ളതും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും പ്രായ പൂര്‍ത്തിയായ മക്കളില്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. വെബ് സൈറ്റ് : www.schemes.wcd.kerala.gov.in . അവസാനതീയതി ഡിസംബര്‍ 15. ഫോണ്‍. 0468 -2966649.
—–
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 20 മുതല്‍ ആറു ദിവസത്തെ സൗജന്യ കേക്ക്, കുക്കീസ്, ഷേക്‌സ്, ചോകൊലെറ്റ്‌സ്, പുഡിങ്‌സ് നിര്‍മാണ പരിശീലനം ആരംഭിച്ചു. പ്രായം 18-55. ഫോണ്‍ : 04682992293, 2270243, 8330010232.

സീറ്റ് ഒഴിവ്
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ വിവിധ ക്ലാസുകളില്‍ ഒഴിവുളള സീറ്റിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാ ഫോം സ്‌കൂളില്‍ നിന്ന് ജൂണ്‍ 19 മുതല്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 23. ഫോണ്‍ : 0468 2256000.
—-
ക്ഷീരകര്‍ഷക സമ്പര്‍ക്കം
ക്ഷീരവികസന വകുപ്പിന്റെയും റാന്നി നെടുമണ്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്കം സംഘടിപ്പിച്ചു. ഫെസിലിറ്റേഷന്‍ സെന്ററില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രീയ പശു പരിപാലനം, ഗുണമേന്മയുള്ള പാല്‍ ഉല്‍പാദനം, ക്ഷീരവിക പദ്ധതി, ക്ഷീരശ്രീ പോര്‍ട്ടലില്‍ കര്‍ഷക രജിസ്ട്രേഷന്‍ അപേക്ഷ സമര്‍പ്പണം, ക്ഷീരകര്‍ഷക അംഗത്വം, ആനുകൂല്യം വിഷയങ്ങളില്‍ ക്ഷീരവികസന ഓഫീസര്‍ കെ. പ്രദീപ് കുമാറും റാന്നി ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ പി വി പ്രശാന്തും ക്ലാസ് നയിച്ചു. ക്ഷീരസംഘം പ്രസിഡന്റ് വി കെ സുശീലന്‍, സെക്രട്ടറി സന്ധ്യാരാജ് എന്നിവര്‍ പങ്കെടുത്തു
—-
വനിതാ കമ്മീഷന്‍ സിറ്റിംഗ് നാളെ (ജൂണ്‍ 19)
വനിതാ കമ്മീഷന്‍ സിറ്റിംഗ് നാളെ (ജൂണ്‍ 19) രാവിലെ 10 മുതല്‍ തിരുവല്ല മാമന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്ര നിർമാണത്തിൽ ഏവരുടെയും കൂട്ടായ പരിശ്രമം അനിവാര്യം; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ സന്ദേശം

0
ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി...

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം : പ്രതിക്ക് തടവും പിഴയും വിധിച്ച്‌ പത്തനംതിട്ട...

0
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും...