സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വനമിത്ര അവാര്‍ഡ്
ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര പുരസ്‌കാരത്തിന് വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൈവ വൈവിധ്യ സംരക്ഷണവമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണവും ഫോട്ടോയും ഉള്‍പ്പെടെ വനം വകുപ്പിന്റെ വെബ്സൈറ്റ് മുഖേനെ അപേക്ഷിക്കണം. അവസാന തീയതി ഓഗസ്റ്റ് 31. ഫോണ്‍ : 8547603707, 8547603708, 0468-2243452. വെബ് സൈറ്റ് : https://forest.kerala.gov.in/

ദര്‍ഘാസ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്കിലെ താഴത്തെ നിലയിലെ കുട്ടികളുടെ വാര്‍ഡില്‍ എയര്‍കണ്ടീഷനര്‍ സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 27 പകല്‍ മൂന്നുവരെ. ഫോണ്‍: 0468 2222364, 9497713258.

ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 30ന്
ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 30 രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കാവുകള്‍ക്ക് ധനസഹായം
കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനത്തിന് വനം വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകള്‍ക്കാണ് ആനുകൂല്യം. കാവിന്റെ വിസ്തൃതി, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരം രസീത്, ലൊക്കേഷന്‍ സ്‌കെച്ച്, ഉടമസ്ഥതാ രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം വനം വകുപ്പിന്റെ വെബ്സൈറ്റ് മുഖേനെ അപേക്ഷിക്കണം. അവസാന തീയതി ഓഗസ്റ്റ് 31. മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍: 0468-2243452. വെബ് സൈറ്റ് : https://forest.kerala.gov.in/

തീയതി നീട്ടി
പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഇ- ഗ്രാന്റ്‌സ് പ്രീമെട്രിക് /പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, ലാപ്‌ടോപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിന് സെപ്തംബര്‍ 15 വരെ നീട്ടി. 2024-25 അധ്യയന വര്‍ഷത്തെ റിന്യൂവല്‍ അപേക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്നതിന് ഓഗസ്റ്റ് 30 വരെ സമയം ഉണ്ടെന്നും റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 227703.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

വനിത കമ്മീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന...

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...