റേഷനരിയും ഗോതമ്പും കരിഞ്ചന്തയിൽ വിറ്റയാൾ പോലീസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പുന്നമടയിൽ റേഷനരിയും ഗോതമ്പും കരിഞ്ചന്തയിൽ വിറ്റ തൊണ്ടൻകുളങ്ങര തയ്യിൽ വീട്ടിൽ ജിനു ( 52) പോലീസിന്റെ പിടിയിൽ. 3500 കിലോ റേഷനരിയും 85കിലോ ഗോതമ്പും വിൽക്കാനായി കൊണ്ടുപോകുമ്പോഴാണ് നോർത്ത് പോലീസിന്റെ പിടിയിലായത്. നോർത്ത് ഇൻസ്പെക്ടർ എം കെ രാജേഷിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് രഹസ്യമായി നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. അരി കടത്താൻ ഉപയോഗിച്ച വണ്ടിയും ഇതിൽ നിറച്ചിരുന്ന ഒരു ലോഡ് നിറയെ അരിയും ഗോതമ്പും പോലീസ് പിടിച്ചെടുത്തു. പുന്നമടയിൽ ഇയാൾ വാടകക്ക് എടുത്തിരുന്ന മുറിയിൽ നിന്ന് അരി നിറയ്ക്കുവാൻ ഉപയോഗിച്ചിരുന്ന നിരവധി പ്ലാസ്റ്റിക് ചാക്കുകളും ഇലക്ട്രോണിക്ക് ത്രാസ്, ചാക്ക് തൈയ്ക്കുവാൻ ഉപയോഗിച്ചുവന്നിരുന്ന മെഷീൻ, നൂൽ, അളവ്പാത്രം എന്നിവയും പോലീസ് കണ്ടെത്തി. അരി എവിടെനിന്നാണ് വരുന്നതെന്നും ഇയാൾ ആർക്കാണ് വിൽക്കുന്നതെന്നും പ്രതിയെ കൂടാതെ ഇതിൽ ഉൾപ്പട്ടവരെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പണമിടപാട് കേസിൽ കനത്ത തിരിച്ചടി ; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയും നിയമക്കുരുക്കിലേക്ക്

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും...

തിരുവനന്തപുരം നഗരസഭയിൽ ഭിന്നത; നടന്നത് നാടകമെന്ന് വി. ജോയ്, ഭരണസ്തംഭനമെന്ന് വി. ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി...

അതിർത്തി കടന്ന് ഇടുക്കിയിലേക്ക് ലഹരിയുടെ ഒഴുക്ക് ; സ്കൂൾ-കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തമിഴ്നാട് കഞ്ചാവ്...

0
കുമളി: ഇടുക്കി ജില്ലയിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയുടെ പ്രവർത്തനം വ്യാപകമാകുന്നതായി...

ഞാറക്കൽ എസ്‌ഐ അരുൺ വീണ്ടും വിവാദത്തിൽ; മുഖത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി മർദ്ദന പരാതി

0
കൊച്ചി: പതിനാറുകാരൻ്റെ മുഖത്തടിച്ചെന്ന ആരോപണം നേരിടുന്ന ഞാറക്കല്‍ സ്റ്റേഷന്‍ എസ്‌ഐ അരുണ്‍...