സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജില്ലാ വനിത ശിശുവികസന ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 16 ഉച്ചയ്ക്ക് 12.30 വരെ. ഫോണ്‍: 0468 2966649.

ശബരിമല: സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നു
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രങ്ങളില്‍ സാങ്കേതിക വിദഗ്ധരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അടിയന്തിരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനം ഏകോപിക്കുന്നതാണ് ചുമതല. ജില്ലാ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സാങ്കതിക സഹായത്തിലാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട കളക്ടറേറ്റ് ഡിഇഒസി എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫോണ്‍ : 0468 2222515, ഇ-മെയില്‍ : [email protected] വെബ്സൈറ്റ്: https://pathanamthttia.nic.in

സൗജന്യ പരിശീലനം
തിരുവല്ല താലൂക്കിലെ യുവാക്കള്‍ക്കായി പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും പുളിക്കീഴ് ബ്ലോക്കും ചേര്‍ന്ന് 13 ദിവസത്തെ സൗജന്യ സിസിടിവി ഇന്‍സ്റ്റാലേഷന്‍ പരിശീലനം നടത്തും. സെപ്റ്റംബര്‍ എട്ടു മുതല്‍ പുളിക്കീഴ് ബ്ലോക്കിലാണ് പരിശീലനം. പ്രായപരിധി 18-50. ഫോണ്‍ : 0468 2270243.
—-
സ്‌പോട്ട് അഡ്മിഷന്‍
റാന്നി സര്‍ക്കാര്‍ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. അസല്‍ രേഖകളുമായി ഐടിഐയില്‍ നേരിട്ടെത്തി അപേക്ഷിക്കാം. ഫോണ്‍ : 04735 296090.

മസ്റ്ററിംഗ് സമയം നീട്ടി
കേരളമോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനായി സെപ്റ്റംബര്‍ 10 വരെ സമയം നീട്ടി. പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാവരും മസ്റ്ററിംഗ് പൂര്‍ത്തിയാക്കി പകര്‍പ്പ് ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04682 320158

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ അനധികൃത പണപ്പിരിവ് ; അന്വേഷണത്തിന് തമിഴ്‌നാട് പോലീസും

0
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പേരിൽ മധ്യപ്രദേശിൽ...