സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രത്തില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994926081.

എസ് സി പ്രൊമോട്ടര്‍ അഭിമുഖം
മല്ലപ്പളളി ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന്റെ പരിധിയിലുള്ള മല്ലപ്പളളി ഗ്രാമപഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറുടെ അഭിമുഖം നവംബര്‍ അഞ്ചിന് രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പട്ടികജാതി വിഭാഗക്കാര്‍ ആയിരിക്കണം അപേക്ഷകര്‍. യോഗ്യത: പ്ലസ് ടു, പ്രായപരിധി: 40. ജാതി സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ സ്ഥിരതാമസം ആണെന്നുളള സാക്ഷ്യപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ അഞ്ചിന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2322712.

ജീവന സാക്ഷ്യപത്രം നല്‍കണം
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതരക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ജില്ലയിലെ ഗുണഭോക്താക്കള്‍ 2025 നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റും (ജീവനസാക്ഷ്യപത്രം) നിശ്ചിതമാതൃകയില്‍ സ്വന്തം വിവരങ്ങളും നല്‍കണം. നവംബറിലെ തീയതിയില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന്‍ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആണ് നല്‍കേണ്ടത്. നേരിട്ടോ ദൂതന്‍ മുഖേനെയോ ലൈഫ് സര്‍ട്ടിഫിക്കറ്റും സ്വന്തം വിവരങ്ങളും നല്‍കണം. ദൂതന്‍ മുഖേനെ നല്‍കുന്നവര്‍ പെന്‍ഷണറുടെ ചിത്രം പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ (ഒപ്പ്, പേര്, തീയതി എന്നിവ രേഖപ്പെടുത്തിയത്) പകര്‍പ്പ് കൂടി ഹാജരാക്കണം. പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെയും പെന്‍ഷന്‍കാരുടെ വിവരം നല്‍കേണ്ട ഫോമിന്റെയും മാതൃക www.prd.kerala.gov.in ല്‍ ലഭിക്കും. മേഖല ഓഫീസിലോ (ഫോണ്‍ 0481 2561030) അതതു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ (ഫോണ്‍ 0468 2222657) ബന്ധപ്പെടണം. ജീവന്‍ പ്രമാണിന്റെ പോര്‍ട്ടല്‍ jeevanpramaan.gov.in

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി

0
കൊച്ചി: അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...