എം.ജി.എം സ്കൂൾ ചാപ്പലിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പരിശുദ്ധ പരുമല തിരുമേനിയാൽ സ്ഥാപിതമായ എം.ജി.എം ഹയർസെക്കന്ററി സ്കൂളിൽ ഓർമപ്പെരുന്നാളിന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. വർഗീസ് മാത്യു കൊടി ഉയർത്തി. നവംബർ ഒന്ന് ശനി (നാളെ) രാവിലെ 7 ന് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലിത്ത സ്കൂൾ ചാപ്പലിൽ കുർബാന അർപ്പിക്കും. തുടർന്ന് നടക്കുന്ന കുടുംബസംഗമം സ്കൂൾ കോർഡിനേറ്റർ ഫാ സി വി ഉമ്മന്റെ അധ്യക്ഷതയിൽ ഡോ ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 5:30 ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് വചന ശുശ്രൂഷക്ക് ഫാ. ഷിനു തോമസ് നേതൃത്വം നൽകും. തുടർന്ന് റാസ. നവംബർ 2 ന് വിശുദ്ധ കുർബാനക്ക് ഫാ. ചെറിയാൻ പി വർഗീസ് നേതൃത്വം നൽകും. നവംബർ 3 രാവിലെ പ്രഭാത പ്രാർത്ഥനയെ തുടർന്ന് പരുമലയിലേക്ക് പദയാത്ര ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ പി കെ തോമസ്, ഹെഡ്മിസ്ട്രസ് ദീപ മേരി ജേക്കബ്, കൺവീനർ ബിനു ചെറിയാൻ, എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...