സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഡിസംബര്‍ 16 ന് ആരംഭിക്കുന്ന 12 ദിവസത്തെ ഫാസ്റ്റ് ഫുഡ് പരിശീലനത്തിന് അപേക്ഷിക്കാം. പ്രായം 18-49. ഫോണ്‍ : 04682270243, 04682992293.

സീനിയോറിറ്റി ലിസ്റ്റ് പ്രദര്‍ശിപ്പിച്ചു
ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതും പുതുക്കിയിട്ടുള്ളതുമായ വിമുക്തഭട ഉദ്യോഗാര്‍ത്ഥികളുടെ സീനിയോറിറ്റി ലിസ്റ്റ് (2026 -2028) ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. വിമുക്തഭടന്മാര്‍ ലിസ്റ്റ് പരിശോധിച്ച് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2961104

അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളജില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറും സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് മൂന്ന് മാസവുമാണ് കാലാവധി. പ്രായം: 18 ന് മുകളില്‍. ഉയര്‍ന്ന പ്രായപരിധി ഇല്ല. https://app.srccc.in/register ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി : ഡിസംബര്‍ 31.

ജില്ലയിലെ പഠനകേന്ദ്രങ്ങള്‍
റാന്നി കെസിഐഎഫ് നിനാന്‍സ് കമ്പ്യൂട്ടര്‍ കോളജ് (9446115328), കോന്നി എന്‍എസ്എസ് കമ്പ്യൂട്ടര്‍ സെന്റര്‍ (9447364398), മല്ലപ്പള്ളി ഈസ്റ്റ് ടാസെറ്റ് ടെക്നിക്കല്‍ അക്കാദമി (85475211277, 9447956412), പത്തനംതിട്ട മൈക്രോ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ ടെക്നോളജി (9446438028).

ഡിപ്ലോമ ഇന്‍ ട്രെയിനേഴ്സ് ട്രെയിനിംഗ്
ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ അഡ്മിഷന്‍ നേടുന്നതിന് അപേക്ഷിക്കാം. ബിരുദം/ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അവസാന തീയതി ഡിംസബര്‍ 31. ഫോണ്‍ : 0471 2325101, 8281114464.

റീ ടെന്‍ഡര്‍
ജില്ല വനിത ശിശു വികസന ഓഫീസ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുങ്ഫു പരിശീലനം നല്‍കുന്നതിനായി ജില്ലയിലെ എട്ട് ബ്ലോക്കില്‍ നിന്നുള്ള എട്ട് മുതല്‍ 18 വയസ് വരെയുള്ള 160 പെണ്‍കുട്ടികള്‍ക്ക് ട്രാക്ക് സ്യൂട്ടും ടി ഷര്‍ട്ടും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി : ഡിസംബര്‍ 27 ഉച്ചയ്ക്ക് രണ്ട് .ഫോണ്‍ : 0468 2966649.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...