200 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ആറടി ഉയരത്തിൽ ക്രിസ്മസ് പാപ്പയെ ഒരുക്കി കുമ്പളാംപൊയ്കയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: ആറടി ഉയരത്തിൽ പ്ലാസ്റ്റിക്ക് ക്രിസ്മസ് പാപ്പയെ ഒരുക്കി വ്യത്യസ്തമായ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി സി. എസ്. ഐ കുമ്പളാംപൊയ്ക വൈദീക ജില്ലാ യുവജന പ്രസ്ഥാനം. പൊതുനിരത്തിൽ നിന്നും ശേഖരിച്ച 200 പ്ലാസ്റ്റിക് കുപ്പികളാണ് യുവജനങ്ങളുടെ കരവിരുതിൽ മനോഹരമായ ക്രിസ്തുമസ് പാപ്പയായി പുനർജ്ജനിച്ചത്. ഹാപ്പി ക്രിസ്തുമസ് ഹരിത ക്രിസ്തുമസ് സന്ദേശമുയർത്തി യുവജന പ്രസ്ഥാനം സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്ലാസ്റ്റിക് പാപ്പയെ ഒരുക്കിയത്.

പെരുവയൽ സെന്റ് ജെയിംസ് സഭാംഗമായ സനീഷും യുവജനപ്രസ്ഥാനം അംഗങ്ങളുമാണ് ജില്ലാ യുവജനപ്രസ്ഥാനത്തോടൊപ്പം നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളിൽ പരമാവധി പ്ലാസ്റ്റിക് അലങ്കാരങ്ങൾ ഒഴിവാക്കിയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ക്രിയാത്മകമായ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടും യുവജന പ്രസ്ഥാനം സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൂർണ്ണമായും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ച ക്രിസ്തുമസ് പാപ്പായുടെ രൂപം റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചു.

കുമ്പളാംപൊയ്ക ജില്ലാ ക്ലർജി കൺവീനർ റവ. ഹാപ്പി എബ്രഹാം ഹാപ്പി ക്രിസ്തുമസ് ഹരിത ക്രിസ്തുമസ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ യുവജനപ്രസ്ഥാനം കൺവീനർ റവ. അജിൻ. എം. മാത്യു, റവ. അനിൽ തോമസ് ജോൺസൻ, മഹായിടവക യുവജനപ്രസ്ഥാനം ഓർഗനൈസിങ് സെക്രട്ടറി ആൽഫിൻ. എം. റെജി, ജില്ലാ സെക്രട്ടറി ആൽബിൻ ജോൺ സാമുവൽ, പ്രോഗ്രാം കോർഡിനേറ്റർ സൈബു ജേക്കബ് സാബു, ജില്ലാ ഓർഗനൈസിങ് സെക്രട്ടറിമാരായ ശ്രേയ എൽമ ജേക്കബ്, അജയ്‌മോൻ ജെ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....