പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ പെരുകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ പെരുകുന്നു. പാതയുടെ നവീകരണം പൂർത്തിയായശേഷം ഉതിമൂട്, മണ്ണാറക്കുളഞ്ഞി, വാളിപ്ലാക്കൽപടി, മന്ദിരം, മന്ദമരുതി എന്നീ മേഖലകളിലാണ് അപകടങ്ങൾ കൂടുതലും. ഇതുവരെ ചെറുതും വലുതുമായ 200 ഓളം അപകടങ്ങളാണ് നടന്നത്. ഇതിൽ ഗുരുതര പരിക്കേറ്റ അപകടങ്ങളും മരണങ്ങളും ഉൾപ്പെടുന്നു. ഇന്ന് രാവിലെ പത്തരയോടെ വൈക്കം മന്ദിരം പടിയില്‍ നാലു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

ഉന്നത നിലവാരത്തിൽ നിർമ്മിച്ച പാതയിലെ അപകടങ്ങൾ കുറയ്ക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ ഒരു ഇടപെടലുകളും നടക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. അപകട മേഖലകളിൽ ട്രാഫിക് കോണുകൾ സ്ഥാപിച്ചത് മാത്രമാണ് അടുത്തിടെ അപകടങ്ങൾ കുറയ്ക്കാനായി അധികൃതർ ചെയ്ത് പൊടിക്കൈ. അമിത വേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നാണ് പോലീസും പറയുന്നത്. കൂടാതെ ദൂര യാത്രകളിൽ കൃത്യമായ വിശ്രമം ഇല്ലാതെ ഡ്രൈവർ ഉറങ്ങി ഉണ്ടാകുന്ന അപകടങ്ങളും പാതയിൽ ഏറി വരുന്നതായി മോട്ടോർ വാഹന വകുപ്പും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...