സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സീറ്റ് ഒഴിവ്
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലെ സീറ്റ് ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്എസ്എല്‍സി. കോഴ്‌സ് ദൈര്‍ഘ്യം: നാല് മാസം. എസ്സി, എസ്ടി, ഒഇസികാര്‍ക്ക് ഫീസ് ഇളവ്. വെബ്‌സൈറ്റ്: www.lbscentre.kerala.gov.in ഫോണ്‍: 9947123177.
—-
കണ്‍ട്രോണ്‍ റൂം പ്രവര്‍ത്തിക്കും
ക്രിസ്മസ് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വ്യാജ മദ്യം, മയക്കു മരുന്ന്, ലഹരിപദാര്‍ഥങ്ങളുടെ വിപണനവും വിതരണവുമായി ബന്ധപ്പെട്ട പരാതി അറിയിക്കുന്നതിന് മല്ലപ്പള്ളി താലൂക്ക് ഓഫീസില്‍ കണ്‍ട്രോണ്‍ റൂം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ഫോണ്‍: 0469 2682293.

അപേക്ഷിക്കാം
കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2026 ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ (ഒരു വര്‍ഷം), ഡിസിഎ (ആറുമാസം), ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഒരു വര്‍ഷം) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഒരു സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി (രണ്ടു സെമസ്റ്റര്‍) എന്നീ കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ് സി /എസ് ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ്. ഫോണ്‍: 9645127298, 8547005074.

ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആര്‍എസ്ബിവൈ/ ജെഎസ്എസ്‌കെ/ ആര്‍ബിഎസ്‌കെ /എകെ/ ട്രൈബല്‍/ മെഡിസെപ്പ് പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ 2026 മാര്‍ച്ച് 31 വരെ ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ : 9188522990.

ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ആര്‍ബിഎസ്‌കെ/എകെ/ ട്രൈബല്‍ /മെഡിസെപ് പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് സര്‍ജിക്കല്‍ ഇംപ്ലാന്റുകളും അനുബന്ധ ഘടകങ്ങളും ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 27 രാവിലെ 11. ഫോണ്‍ : 9188522990.

ജില്ലാ വികസന സമിതി യോഗം മാറ്റി
ജില്ലയില്‍ ഗ്രാമ/ ബ്ലോക്ക് /ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്/ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഡിസംബര്‍ 27ലെ ജില്ലാ വികസന സമിതി യോഗം മാറ്റിയതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...