സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം, പുനരധിവാസം, ശാക്തീകരണം, സുരക്ഷ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ ഔദ്യോഗിക ഉപയോഗത്തിന് 2026 മാര്‍ച്ച് വരെ ടാക്സി പെര്‍മിറ്റുള്ള വാഹനം (1000 സിസിയില്‍ കുറയാത്ത കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 26 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍: 04682325168, 8281999004.

സൗജന്യ പരിശീലനം
പത്തനംതിട്ട ഗ്രാമീണ സ്വയം തൊഴില്‍ കേന്ദ്രത്തില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ പരിശീലനം ഡിസംബര്‍ 31 മുതല്‍ തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. പ്രായം 18 – 49. ഫോണ്‍: 0468 2270243, 04682992293.

ജൂനിയര്‍ റസിഡന്റ് നിയമനം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു. ഡിസംബര്‍ 30 രാവിലെ 10.30 നാണ് അഭിമുഖം. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെഡിക്കല്‍ കോളജില്‍ ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 2344803.

മോട്ടര്‍ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് 2024 ലെ തൊഴില്‍ ശ്രേഷ്ഠപുരസ്‌കാരത്തിന് അപേക്ഷ ഓണ്‍ലൈനായി ക്ഷണിച്ചു. https://lc.kerala.gov.in/ വെബ്‌സൈറ്റിലെ ‘തൊഴിലാളി ശ്രേഷ്ഠ’ ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി 2026 ജനുവരി എട്ട്. ഫോണ്‍ :04682-320158

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...