സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കരാര്‍ നിയമനം
ദേശീയ ആയുഷ് മിഷന്റെ ജില്ലയിലെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
—-
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് :
യോഗ്യത-1. എംഎസ്സി (ക്ലിനിക്കല്‍ സൈക്കോളജി) അല്ലെങ്കില്‍ യുജിസി / കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം / കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള തതുല്യ യോഗ്യത
അല്ലെങ്കില്‍
എംഎ /എംഎസ് സി ഇന്‍ സൈക്കോളജി അല്ലെങ്കില്‍ യുജിസി / കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം / കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള തതുല്യ യോഗ്യത.
2. എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാല / കോളജ് /സ്ഥാപനങ്ങളില്‍ നിന്നുളള ആര്‍സിഐ അംഗീകൃത രണ്ട് വര്‍ഷത്തെ കോഴ്‌സ്
3. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രജിസ്ട്രേഷന്‍
പ്രായപരിധി 2026 ഫെബ്രുവരി 16ന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 30000 രൂപ. അവസാന തീയതി ഫെബ്രുവരി 24 വൈകിട്ട് അഞ്ച്. വെബ്സൈറ്റ് : www.nam.kerala.gov.incareser
ഫോണ്‍ : 0468 2995008.

സ്വയം തൊഴില്‍ വായ്പ
ഒ ബി സി, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തില്‍പെട്ട 18 നും 55 നും മധ്യേ പ്രായമുള്ളവരില്‍ നിന്ന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ ബി സി ക്കാര്‍ക്ക് പരമാവധി 15 ലക്ഷം രൂപ വരെ ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കിലും മതന്യുനപക്ഷക്കാര്‍ക്ക് 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അനുവദിക്കും. മതന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ട മൂന്ന് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെ, സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് എട്ട് ശതമാനവും പലിശ നിരക്കില്‍ വായ്പ ലഭ്യമാണ്. വസ്തു/ ഉദ്യോഗസ്ഥ ജാമ്യം നല്‍കാം. ഫോണ്‍ : 0468-2226111, 2272111, 9447710033.

ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല് വൈകിട്ട് മൂന്ന്.
ഫോണ്‍ – 0468 2362129. ഇമെയില്‍[email protected]

ടെന്‍ഡര്‍
റാന്നി ഐസിഡിഎസ് അഡീഷണല്‍ ഓഫീസിലെ 107 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല്.

എസ് സി പ്രൊമോട്ടര്‍ അഭിമുഖം
മല്ലപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന്റെ പരിധിയിലുളള മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറെ നിയമിക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 23 രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. അപേക്ഷകര്‍ പട്ടികജാതിക്കാര്‍ ആയിരിക്കണം. യോഗ്യത പ്ലസ് ടു. പ്രായപരിധി 18-40. ജാതി സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ സ്ഥിരതാമസം ആണെന്നുള്ള സാക്ഷ്യപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2322712.

കോഴ്സ് പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ വിവിധ കോഴ്സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു.
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം)
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് എക്സിക്യൂട്ടീവ് ഷെഫ് (ഒരു വര്‍ഷം )
ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ( ആറ് മാസം ) ബ്രൈഡല്‍ ഫാഷന്‍ പോര്‍ട്ട്ഫോളിയോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ( 30 ദിവസം)
യോഗ്യത : പ്ലസ് ടു/ബിരുദം. ഫോണ്‍: 7306119753

ഉന്നതി സ്‌കോളര്‍ഷിപ്പ്
മുപ്പത്തിയഞ്ച് വയസില്‍ താഴെയുളള പട്ടിക വര്‍ഗക്കാര്‍ക്ക് ഉന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. https://odepc.kerala.gov.in/unnathi ലിങ്കില്‍ മാര്‍ച്ച് 31 വൈകിട്ട് ആറുവരെ അപേക്ഷ സമര്‍പ്പിക്കാം. യോഗ്യതാ പരീക്ഷയ്ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഒരു പ്രോഗ്രാമിനോ പഠന കോഴ്സിനോ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ. ഫോണ്‍ : 04735 227703

സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 24ന്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോട്സ് സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തെ അഞ്ച്, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍ സീറ്റുകളിലേക്കും ആറ്, ഏഴ്, എട്ട് ഒമ്പത് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും ഫെബ്രുവരി 24 രാവിലെ 9.30 ന് തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍ നടക്കും. സ്‌കൂള്‍ മേധാവിയുടെ കത്ത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍ – 7356075313, 9744786578

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

0
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത്...