സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

താല്‍ക്കാലിക നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – പത്താം ക്ലാസ്, ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ലൈസന്‍സ് വിത്ത് ബാഡ്ജ്. പ്രവൃത്തി പരിചയം അഭിലക്ഷണീയം. പ്രായപരിധി – 18-41. നിയമാനുസൃത ഇളവ് ബാധകം. താല്‍പര്യമുള്ളവര്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഫെബ്രുവരി 28. ഫോണ്‍: 04734 246031.

ഡ്രൈവര്‍ നിയമനം
കുളനട ഗ്രാമപഞ്ചായത്തിലെ ത്രീ വീലര്‍ ഇലക്ട്രിക് ഓട്ടോറിക്ഷ ദിവസ വേതനത്തില്‍ ഓടിക്കുന്നതിന് ഡ്രൈവര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ത്രീ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്. പ്രായപരിധി – 25-55. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും കുളനട ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന. അവസാന തീയതി: ഫെബ്രുവരി 28. ഫോണ്‍: 04734 260272.

അറിയിപ്പ്
ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഭിന്നശേഷി സംവരണ നിയമനത്തിനുള്ള തസ്തികകളുടെ വിവരവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭ്യമായ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പേരും സമന്വയ സൈറ്റില്‍ (https://samanwaya.kite.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ മൊബൈല്‍ നമ്പറില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് ഫെബ്രുവരി 28 നകം സമന്വയയില്‍ ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്ത് ലഭ്യമായ ഒഴിവ് വിവരം പരിശോധിച്ച് ഓപ്ഷന്‍ ക്രമപ്രകാരം നല്‍കണം. ഫോണ്‍: 0479 2455901, 9447463736.

ടെന്‍ഡര്‍
ഐ സി ഡി എസ് റാന്നി അഡീഷണല്‍ ഓഫീസിലെ 107 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല്. ഫോണ്‍: 9778771412.

തീയതി നീട്ടി
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് എംആര്‍എസ് കളിലേക്കും 2026-27 വര്‍ഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിനുമുളള അപേക്ഷാ തീയതി മാര്‍ച്ച് രണ്ടുവരെ നീട്ടിയതായി റാന്നി റ്റിഡിഒ അറിയിച്ചു. ഫോണ്‍ : 04735 227703.

ഡ്രൈവര്‍ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18-41. അവസാന തീയതി ഫെബ്രുവരി 28. ഫോണ്‍ : 04734 246031.

പാരാവെറ്റ് നിയമനത്തിന് അപേക്ഷിക്കാം
മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പാരാവെറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റലിലേക്കാണ് നിയമനം. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഫെബ്രുവരി 24 ഉച്ചയ്ക്ക് 12ന് അഭിമുഖം നടത്തും. യോഗ്യത –  1.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി യോഗ്യതയോടൊപ്പം കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വെറ്ററിനറി ലബോറട്ടറി ക്ലിനിക്ക്, ഫാര്‍മസി ആന്‍ഡ് നഴ്‌സിംഗ് വിഷയത്തില്‍ സ്‌റ്റൈഫെന്റോടുകൂടി പരിശീലനം വേണം. ഇവരുടെ അഭാവത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് യോഗ്യതയുള്ളവര്‍ അല്ലെങ്കില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, സ്മാള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്നീ വിഷയങ്ങളില്‍ ദേശീയ നൈപുണ്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. 2.എല്‍.എം.വി ലൈസന്‍സ്. ഫോണ്‍ 0468 2322762.

സിവില്‍ പോലീസ് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ ഒഴിവുള്ള വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 31100-66800 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം 695004 വിലാസത്തില്‍ മാര്‍ച്ച് ഒമ്പതിനകം ലഭിക്കണം.

ക്ലര്‍ക്ക് ഒഴിവ്
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ക്ലര്‍ക്കിന്റെ ഒഴിവിലേക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് എസ് എല്‍ സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രായപരിധി 18-40. വര്‍ക്ക് ബില്ലുകള്‍ തയാറാക്കി പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഫെബ്രുവരി 25 വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2350316.

മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, ഗിഫ്റ്റ്, തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളെ ഫെബ്രുവരി 25ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കിലാണ് വില. ഫോണ്‍ : 9846604473, 8943472882, 7511152933, 0468 2214589.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്ക് രാഷ്ട്രീയ പ്രാതിനിധ്യവും സംവരണവും വേണം ; യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നൽകി

0
തിരുവല്ല : ഭിന്നശേഷി വിഭാഗങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ പാർലമെന്റ്...

കോതമംഗലത്ത് കോളേജിൽ മോഷണം ; ഡ്രോണും ലാപ്ടോപ്പും കവർന്നു

0
കൊച്ചി : കോതമംഗലത്ത് കോളേജിൽ മോഷണം. നെല്ലിമറ്റം മാർ ബസേലിയസ് ഇന്‍സ്റ്റ്യൂട്ട്...

മല്ലപ്പള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ യാഥാര്‍ധ്യമാകും ; അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളില്‍ ഒന്നായ മല്ലപ്പള്ളി...

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...