സുഗന്ധവ്യഞ്ജന അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം
ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പിന്റെ രണ്ടാം ഘട്ടമായ വിവിധ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് സെപ്റ്റംബര്‍ എട്ടിന് ഓണ്‍ലൈനിലൂടെ സംഘടിപ്പിക്കും. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്. ഈ സൗജന്യ ഓണ്‍ലൈന്‍ ട്രെയ്‌നിംങ്ങിനുള്ള രജിസ്‌ട്രേഷനായി www.kied.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7403180193, 7012376994 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
ഷോപ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2020-2021 അധ്യായന വര്‍ഷം സ്റ്റേറ്റ്/ സിബിഎസ്‌സി/ഐസിഎസ്ഇ സിലബസുകളില്‍ എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+, സിബിഎസ്‌സി സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1, ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90% അതിലധികമോ മാര്‍ക്ക്/ഗ്രേഡ് ലഭിച്ചിരിക്കണം. അപേക്ഷയോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അംഗത്വ രജിസ്‌ട്രേഷന്‍, മെമ്പര്‍ഷിപ്പ് ലൈവ് ആണന്നുള്ള സാക്ഷ്യപ്പെടുത്തല്‍, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് ഷീറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2223169.
ശുദ്ധമായ പാലുത്പാദനം ഓണ്‍ലൈന്‍ പരിശീലനം വ്യാഴാഴ്ച
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വ്യാഴാഴ്ച (സെപ്റ്റംബര്‍ 2) രാവിലെ 11 മുതല്‍ ഗൂഗിള്‍ മീറ്റ് മുഖേന ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വ്യാഴം രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550, 9947775978.
കള്ള് ചെത്ത്- വില്‍പ്പന തൊഴിലാളികള്‍ ധനസഹായം കൈപ്പറ്റണം
പത്തനംതിട്ട ജില്ലയിലെ വില്‍പ്പനയില്‍ പോകാത്തതിനാല്‍ അടഞ്ഞു കിടക്കുന്ന അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് അഞ്ച്, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കള്ള് ഷാപ്പുകളിലെ ചെത്ത് – വില്‍പ്പന തൊഴിലാളികള്‍ക്ക് യഥാക്രമം 2500, 2000 രൂപ വീതം ഓണത്തോട് അനുബന്ധിച്ച് സഹായം അനുവദിച്ചിരുന്നു. ഇനിയും തുക കൈപ്പറ്റാത്ത അര്‍ഹതപ്പെട്ട തൊഴിലാളികള്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നേരിട്ടു ഹാജരായി തുക കൈപ്പറ്റണമെന്ന് പത്തനംതിട്ട ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ ബി. വേണുഗോപാലക്കുറുപ്പ് അറിയിച്ചു.
കെല്‍ട്രോണ്‍ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം-ഓണ്‍ലൈന്‍/ഹൈബ്രിഡ് കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പ്രായപരിധി 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലനകേന്ദ്രങ്ങള്‍. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം തുടങ്ങിയ വിഷയങ്ങളും സിലബസിലുണ്ട്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. അപേക്ഷാഫോമുകള്‍ ksg.keltron.in എന്ന വെബ് സൈറ്റില്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 15-നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9544958182, 8137969292. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍ സെക്കന്‍ഡ് ഫ്ളോര്‍, ചെമ്പിക്കളം ബില്‍ഡിങ് ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, തേഡ് ഫ്‌ളോര്‍, അംബേദ്കര്‍ ബില്‍ഡിങ് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673 002.
മണ്ണ് ലേലം സെപ്റ്റംബര്‍ ആറിന്
അടൂര്‍ കോടതി സമുച്ചയം പരിസരത്ത് സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ള 1090.8 ക്യുബിക് മീറ്റര്‍ (2181.6 മെട്രിക് ടണ്‍) കരമണ്ണ് സെപ്റ്റംബര്‍ ആറിന് പകല്‍ 11 ന് അടൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ആസ്ഥാനം) ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മതിയായ നിരതദ്രവ്യം കെട്ടി വച്ച് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04734 224826.