ശബരിമല അവലോകനയോഗം 16 ലേക്ക് മാറ്റി
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 16 ന് ഉച്ചയ്ക്ക് 12 ന് പമ്പയിലെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. 17 ന് ചേരാനിരുന്ന യോഗമാണ് 16 ലേക്ക് മാറ്റിയത്.
പോളിടെക്‌നിക്ക് പ്രവേശനം
പോളിടെക്‌നിക്ക് പ്രവേശനത്തിനായുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിനായി താഴെ പറയുന്ന സമയ ക്രമമനുസരിച്ച് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അസല്‍ രേഖകള്‍, ടി.സി, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, അലോട്ട്‌മെന്റ് സ്ലിപ്പ്, ഫീസ് അടയ്ക്കുവാനുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, കൂടാതെ പി.ടി.എ ഫണ്ടിനുള്ള തുക എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്‌ക്കേണ്ടതാണ്. പി.ടി.എ ഫണ്ട് 2000 രൂപ ക്യാഷ് ആയി നല്‍കണം. സെപ്റ്റംബര്‍ 14 ന് ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്. സെപ്റ്റംബര്‍ 15 സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്. സെപ്റ്റംബര്‍ 16, 17 തീയതികളില്‍ മേല്‍ ദിവസങ്ങളില്‍ പ്രവേശനം എടുക്കാന്‍ കഴിയാതിരുന്ന എല്ലാബ്രാഞ്ചുകളും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495120450, 9446856388, 9447113892, (www.gpcvennikulam.ac.in).
പ്രൊപ്പോസല്‍ ക്ഷണിച്ചു
ജില്ലയിലെ കോവിഡ് പ്രതിസന്ധി അതിജീവനം സംബന്ധിച്ച് 20 മിനിറ്റ് വരുന്ന ഹ്രസ്വ വീഡിയോ ചിത്രം തയ്യാറാക്കുന്നതിന് പിആര്‍ഡി ഡോക്യുമെന്ററി ഡയറക്ടേഴ്‌സ് പാനലിലെ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയിലെ സംവിധായകരില്‍ നിന്നും പ്രോപ്പോസലും ബജറ്റും ക്ഷണിച്ചു. സെപ്റ്റംബര്‍ 20ന് അകം പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468-2222657.
പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 16 ന്(വ്യാഴം) രാവിലെ 11 മുതല്‍ പാലില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ (പനീറും പനീര്‍ വിഭവങ്ങളും )എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 16 ന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും മേല്‍വിലാസവും അയച്ചുനല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0476-2698550.
ഐഐഐസി അപേക്ഷ തീയതി നീട്ടി
കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (തേഡ് സി)കോഴ്സുകളിലേക്ക് സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. ഒക്ടോബര്‍ മാസത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ ആയി ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റ് www.iiic.ac.in കൂടുതല്‍ വിവരങ്ങള്‍ക്ക് : 8078980000
മലയാലപ്പുഴ കൃഷി ഭവനില്‍ തെങ്ങിന്‍ തൈ വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ ഡബ്ല്യൂ.സി.ടി ഇനത്തില്‍പെട്ട 320 തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട്. ആവശ്യമുളള കര്‍ഷകര്‍ 2021-22 വര്‍ഷത്തെ കരം അടച്ച രസീതിന്റെ കോപ്പിയുമായി കൃഷി ഭവനില്‍ എത്തണം.
പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കമ്മ്യൂണിക്കേഷനിലും വ്യക്തിത്വ വികസനത്തിലും സൗജന്യപരിശീലനം
ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളില്‍ വിദ്യാര്‍ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപെന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം / മൂന്നു വര്‍ഷ ഡിപ്ലോമ/ എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും പാസായവര്‍ക്കും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും. പ്രായപരിധി 18 നും 26 നും മധ്യേ.
താല്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി ഒ, തിരുവനന്തപുരം 695 015 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 2021 സെപ്റ്റംബര്‍ 27 ന് മുന്‍പായി അയക്കണം. അപേക്ഷകള്‍ www.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0471-2933944, 9947692219, 9447401523,
വിധവ/വിവാഹബന്ധം വേര്‍പ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കായുള്ള ഇമ്പിച്ചിബാവ ഭവനപുരുധാരണപദ്ധതി
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിംങ്, ഫിനിഷിങ്, പ്ലബിങ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല.
അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ച.മീറ്റര്‍ കവിയരുത്. അപേക്ഷ കുടുംബത്തിലെ ഏകവരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകരോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2021-22 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്നും ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാഫോറം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ അതാത് ജില്ലാ കളക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബര്‍ 30.
യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ 2021 ജൂലൈ സെഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ ്ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴസ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 33. ഫോണ്‍ : 0471-2325101, 2325102, 8281114464. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 20. വിശദ വിവരങ്ങള്‍ക്ക് (പത്തനംതിട്ട): 9961090979, 9447469667. യോഗ അസോസിയേഷന്‍ ഓഫ് കേരള : 9846594508.
സൈക്കോളജി അപ്രന്റിസ് നിയമനം
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റിസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 15 ന്(ബുധന്‍) രാവിലെ 11.30 ന് നടത്തുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 9446437083.
സ്പോട്ട് അഡ്മിഷന്‍
ഗവണ്മെന്റ് ഉടമസ്ഥതയില്‍ എം ജി യൂണിവേഴ്സിറ്റി അഫീലിയേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന സിപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ബി.കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ പ്രോഗ്രാമുകളില്‍ ഒഴിവുള്ള സിപാസ് മെരിറ്റ് സീറ്റുകളിലേക്ക് സ്പോട് അഡ്മിഷന്‍ ആരംഭിച്ചു. അര്‍ഹരായ കുട്ടികള്‍ ആവശ്യമായ രേഖകള്‍ സഹിതം, രക്ഷകര്‍ത്താക്കളോടൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചു സീറ്റ് ഉറപ്പാക്കി എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ : 9400863277, 8606758245.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പത്തനംതിട്ട ജില്ലയിലെ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റ്മാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 16 ന് രാവിലെ 10.30 ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടക്കും. താല്പര്യമുളള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കേറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ 9 മുതല്‍ 10 വരെ മാത്രമായിരിക്കും. പ്രവര്‍ത്തി പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലയിലുളളവര്‍ക്കും മുന്‍ഗണന.
റേഡിയോഗ്രാഫര്‍ നിയമം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലികമായി റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് നിയമം നടത്തുന്നു. ഗവ.അംഗീകൃത യോഗ്യതയുള്ള 50 വയസില്‍ താഴെ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകള്‍ ബയോഡേറ്റ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കോണ്‍ടാക്ട് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ സഹിതം, [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 16ന് വൈകിട്ട് അഞ്ചിനകം മെയില്‍ ചെയ്യണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. ഇന്റര്‍വ്യു തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ ഇ-മെയില്‍ മുഖേനയോ അറിയിക്കും. ഫോണ്‍ 04735 231900.
ബിരുദ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറന്‍സിക് (എസ്‌സി / എസ്ടി വിഭാഗത്തില്‍), ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ എന്നീ ബിരുദ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക്: 9446302066/04682224785.